വിഡി സതീശന് ആശംസയറിച്ച് ഷാഫി പറമ്പിൽ; രൂക്ഷമായ ഭാഷയിൽ വിമർശനവുമായി യുഡിഎഫ് പ്രവർത്തകർ

Published : May 14, 2026, 05:44 PM IST
VD Satheesan, Shafi Parambil

Synopsis

നിയുക്ത മുഖ്യമന്ത്രി വിഡി സതീശന് ആശംസയറിയിച്ച ഷാഫി പറമ്പിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ രൂക്ഷ വിമർശനവുമായി യുഡിഎഫ് അണികൾ. ഗ്രൂപ്പ് കളിച്ച് സതീശനെ ഒറ്റപ്പെടുത്താൻ ശ്രമിക്കരുതെന്ന് അണികൾ മുന്നറിയിപ്പ് നൽകുന്നു. അതേസമയം, മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിൽ രമേശ് ചെന്നിത്തല കടുത്ത അതൃപ്തിയിലാണ്.

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വിഡി സതീശന് ആശംസയറിയിച്ച് ഷാഫി പറമ്പിൽ പങ്കുവെച്ച ഫെയ്സ്ബുക്ക് പോസ്റ്റിൽ കടുത്ത വിമർശനവുമായി യുഡിഎഫ് അണികൾ. നാല് മണിക്കൂർ മുൻപ് പങ്കുവെച്ച പോസ്റ്റിൽ ഇതിനോടകം വന്ന 15000ത്തിലേറെ കമൻ്റുകളിൽ ബഹുഭൂരിപക്ഷവും ഷാഫി പറമ്പിലിനെ വിമർശിച്ചുള്ളതാണ്. 'കേരളത്തിന്റെ, കോൺഗ്രസ്സിന്റെ, യു ഡി എഫിന്റെ മുഖ്യമന്ത്രി ശ്രീ വി ഡി സതീശന് അഭിവാദ്യങ്ങൾ' - എന്നാണ് വിഡി സതീശൻ്റെ ചിത്രം സഹിതം പങ്കുവെച്ച പോസ്റ്റിൽ പറയുന്നത്.

'അടിമകൾ ആയിട്ടുള്ള ജനങ്ങൾ അല്ല ഇന്ന് കേരളത്തിൽ ഉള്ളത്, വീട്ടിൽ ഇരുത്തേണ്ടവനെ വീട്ടിൽ തന്നെ ഇരുത്തും', 'ഗ്രൂപ്‌ കളി മലബാർ മേഖലയിൽ ഏൽക്കില്ല ഡിയർ ഷാഫി', ‘ഇനിയും ഗ്രൂപ് കളിച്ചു അദ്ദേഹത്തെ ഒറ്റപ്പെടുത്താനാണ് ഭാവമെങ്കിൽ ജനങ്ങൾ തീരുമാനിക്കും നിങ്ങളുടെയൊക്കെ രാഷ്ട്രീയ ഭാവി'- എന്നിങ്ങനെ പോകുന്നു കമൻ്റ് ബോക്സിലെ പ്രതികരണങ്ങൾ. ഗ്രൂപ്പ്‌ കളിക്കാർ ഇനി കുറച്ചു മാറി നിൽക്കണമെന്നും കമൻ്റിൽ പലരും കുറിച്ചിട്ടുണ്ട്. ഗ്രൂപ്പ് രാഷ്ട്രീയം ഇല്ലാതെയാക്കിയ ഹൈക്കമാന്റിന് പലരും അഭിവാദ്യങ്ങൾ അർപ്പിക്കുന്നുമുണ്ട്.

അതേസമയം കോൺഗ്രസ് നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട വിഡി സതീശൻ ഇന്ന് രാത്രി ഗവർണറെ കാണും. തിങ്കളാഴ്ച തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. സംസ്ഥാനത്തിൻ്റെ 13-ാമത്തെ മുഖ്യമന്ത്രിയായാണ് വിഡി സതീശൻ അധികാരമേൽക്കുക. സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങൾ സംസ്ഥാന പൊതുഭരണ വകുപ്പ് തുടങ്ങി. അതേസമയം കെസി വേണുഗോപാൽ പക്ഷം മന്ത്രിസഭയിൽ പിടിമുറുക്കാനും കൂടുതൽ മന്ത്രിസ്ഥാനങ്ങൾ നേടിയെടുക്കാനും ശ്രമം തുടങ്ങി. മന്ത്രിസഭയിലേക്കില്ലെന്ന് വ്യക്തമാക്കി മാറിനിൽക്കുകയാണ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിസ്ഥാനം ലഭിക്കാത്തതിൽ കടുത്ത അതൃപ്തിയിലാണ് അദ്ദേഹം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'എല്ലാവരും കൂടി കുഴിച്ചു മൂടാൻ നോക്കിയ ഒരുത്തൻ, പദ്മനാഭന്‍റെ മണ്ണിൽ ഇനി എന്‍റെ ശ്രീ പദ്മനാഭൻ വാഴും'; വാഴ്ത്തി റിനി ആൻ ജോർജ്
അമിതാഹ്ലാദമില്ലാതെ കരുതലോടെ പ്രതികരിച്ച് മുസ്ലിംലീഗ്; സാമുദായിക താൽപര്യമല്ല ജനവിധിയാണ് പ്രധാനമെന്ന നിലപാടിൽ ഉറച്ച് നേതാക്കൾ