'നിയമസഭയിൽ ഉമയെ കാണുമ്പോൾ...'; പിണറായി വിജയനെ ചില കാര്യങ്ങൾ ഓർമ്മിപ്പിച്ച് ചെന്നിത്തല

Published : Jun 15, 2022, 06:14 PM IST
'നിയമസഭയിൽ ഉമയെ കാണുമ്പോൾ...'; പിണറായി വിജയനെ ചില കാര്യങ്ങൾ ഓർമ്മിപ്പിച്ച് ചെന്നിത്തല

Synopsis

തൃക്കാക്കരയിലെ ജനങ്ങൾ കേരളത്തിലെ ജനങ്ങളുടെ മനസ്സായിരുന്നു എന്ന് പിണറായി തിരിച്ചറിയണം. അവർ നൽകിയ താക്കീത് തിരിച്ചറിഞ്ഞ് കെ റെയിൽ പോലുള്ള ജനവിരുദ്ധ പദ്ധതികൾ ഉപേക്ഷിക്കാനുള്ള വിവേകം മുഖ്യമന്ത്രി കാണിക്കണം

തിരുവനന്തപുരം: ഇനി മുതൽ നിയമസഭയിൽ ഉമയെക്കാണുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan) ചിലത് ഓർക്കേണ്ടതുണ്ടെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല (Ramesh Chennithala). അധികാരം മത്തുപിടിപ്പിച്ച ധാർഷ്ട്യം കൊണ്ട് ഇന്നാട്ടിലെ ജനങ്ങളെ കുടിയൊഴിപ്പിക്കാനും അതുവഴി കമ്മീഷൻ പണം കീശയിലാക്കാനും ഇറങ്ങിപ്പുറപ്പെട്ട തന്റെ ജനവിരുദ്ധ സർക്കാരിന് തൃക്കാക്കരയിലൂടെ ജനം നൽകിയ താക്കീതാണ് ഉമയുടെ വിജയമെന്ന് പിണറായി വിജയൻ ഓർക്കണം. തൃക്കാക്കര ചിലതൊക്കെ പിണറായിയെ പഠിപ്പിച്ചു തുടങ്ങിക്കഴിഞ്ഞു.

അതിന്റെ ആദ്യപടിയാണ് കെ റെയിലിൽ മയപ്പെടുത്തിയ നിലപാട്. തൃക്കാക്കരയിലെ ജനങ്ങൾ കേരളത്തിലെ ജനങ്ങളുടെ മനസ്സായിരുന്നു എന്ന് പിണറായി തിരിച്ചറിയണം. അവർ നൽകിയ താക്കീത് തിരിച്ചറിഞ്ഞ് കെ റെയിൽ പോലുള്ള ജനവിരുദ്ധ പദ്ധതികൾ ഉപേക്ഷിക്കാനുള്ള വിവേകം മുഖ്യമന്ത്രി കാണിക്കണം. ഒപ്പം മറ്റൊരു മുഖം കൂടി ഓർമപ്പെടുത്തുന്നു. ഉമയുടെ മുഖം അഴിമതിയും ധിക്കാരവും നിറഞ്ഞ തന്റെ ഭരണത്തിനേറ്റ താക്കീതായി മുഖ്യമന്ത്രി ഓർമിക്കേണ്ടപ്പോൾ, അതേ നിയമസഭയിൽ തങ്ങളുടെ കൊലപാതക രാഷ്ട്രീയത്തിന് ജനം നൽകിയ താക്കീതായി കെ കെ രമ എന്ന മറ്റൊരു മുഖം കൂടിയുണ്ടെന്ന് പിണറായി വിജയൻ ഓർക്കണം.

രമയ്‌ക്കൊപ്പം ഉമയും കേരളത്തിന്റെ നിയമസഭയിൽ ഇനി മുതൽ താങ്കൾക്ക് എതിർവശത്തുണ്ടാകും. അപ്പോഴും സിപിഎം ഇവ കൊണ്ടൊന്നും പാഠം പഠിക്കാൻ തയ്യാറാകുന്നില്ല എന്നാണ് മനസിലാകുന്നത്. സമാധാനപരമായി സമരം ചെയ്യുന്ന പ്രതിപക്ഷത്തിനെതിരെ സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടാനും പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതി ആക്രമിക്കാനുമുള്ള ശ്രമം ഉണ്ടായത് അങ്ങേയറ്റം അപലപനീയമാണ്. പഠിക്കാൻ തയ്യാറായില്ലെങ്കിൽ കേരളത്തിന്റെ താക്കീതുകൾ ഇനിയുമുണ്ടാകും എന്ന് മാത്രമാണ് മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും ഓർമിപ്പിക്കാനുള്ളതെന്നും ചെന്നിത്തല പറഞ്ഞു.

സ്വർണ്ണക്കടത്ത്  കേസിൽ താൻ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞുവെന്നും ചെന്നിത്തല ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 'സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിയാണ് മുഖ്യപ്രതിയെന്ന് നേരത്തെ ഞാൻ പറഞ്ഞപ്പോൾ പലരും വിശ്വസിച്ചില്ല. എന്നിലിപ്പോൾ കൂടുതൽ തെളിവുകൾ പുറത്ത് വരികയാണ്. സ്വപ്ന കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്ന കാര്യങ്ങൾ ശരിയാണെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. സ്വപ്നയെ അവിശ്വസിക്കേണ്ട കാര്യമില്ല. ഇനിയും പലതും പുറത്ത് വരും.

മുഖ്യമന്ത്രി മകളുടെ ബിസിനസിന് ഷാർജ ഭരണാധികാരിയുടെ സഹായം തേടിയെന്ന് സ്വപ്‍ന

കൃത്യമായ അന്വേഷണം നടത്തണം. കേരളം കണ്ട ഏറ്റവും വലിയ കള്ളക്കടത്തിനെ കുറിച്ചാണ് പുറത്ത് വരുന്നത്. മുഖ്യമന്ത്രി പ്രതിക്കൂട്ടിലാണ്'. അത് കൊണ്ടാണ് അദ്ദേഹം പ്രതികരിക്കാത്തത്. അല്ലെങ്കിലിപ്പോൾ പത്രസമ്മേളനം നടത്തിയെനെയെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. സത്യം മൂടിവെക്കാൻ കഴിയില്ല. അത് സ്വർണ്ണ പാത്രത്തിലാണെങ്കിലും ബിരിയാണി പാത്രത്തിലായാലും കഴിയില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‍ന സുരേഷ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. മകൾ വീണയുടെ ബിസിനസിന് മുഖ്യമന്ത്രി ഷാർജ ഭരണാധികാരിയുടെ സഹായം തേടിയെന്നാണ് സത്യവാങ്മൂലത്തിൽ സ്വപ്‍നയുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് ക്ലിഫ് ഹൗസിൽ അടച്ചിട്ട മുറിയിൽ ചർച്ചകൾ നടന്നുവെന്നും മുഖ്യമന്ത്രിക്കും കുടുംബത്തിനുമൊപ്പം ചർച്ചയിൽ ശിവശങ്കറും നളിനി നെറ്റോയും പങ്കെടുത്തു എന്നുമാണ് സത്യവാങ്മൂലത്തിൽ സ്വപ്ന ആരോപിക്കുന്നത്. 

കോൺഗ്രസിനെ അപമാനിക്കാൻ കേന്ദ്രനീക്കം, ഇഡി നടപടി രാഷ്ട്രീയ പാപ്പരത്തം, നാളെ രാജ്ഭവന്‍ മാര്‍ച്ച് : കെ സുധാകരന്‍

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ, വിചാരണ നേരിട്ടത് 10 പേർ; രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും
നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ, വിചാരണ നേരിട്ടത് 10 പേർ; രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും