
കോഴിക്കോട്: ആണും പെണ്ണും തമ്മിൽ ഒരു വ്യത്യാസവുമില്ലാത്ത പെരുമാറ്റം കേരളീയ - ഭാരതീയ സംസ്കാരത്തിന് വിരുദ്ധമെന്ന് സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം. കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് മതത്തിന്റെ മാത്രം പ്രശ്നമല്ല. ആണും പെണ്ണും പെരുമാറേണ്ടത് എങ്ങനെയെന്ന് ശീലിച്ചുവന്ന രീതിയിൽ നിന്ന് പെട്ടെന്നൊരു മാറ്റം ഉണ്ടാകില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അത് വിശ്വാസത്തിൽ എടുത്തിരുന്നു. ഇന്നലെ സർക്കാർ ഇക്കാര്യം വ്യക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
സ്കൂൾ സമയമാറ്റം വന്നാൽ മദ്രസ പഠനം പ്രതിസന്ധിയിലാവും. ഇതിൽ അനുകൂല നിലപാടാണ് നിലവിൽ സർക്കാരിന്റേത്. അത് സ്വാഗതാർഹമായ കാര്യമാണ്. സമുദായ പാർട്ടി എന്ന നിലക്ക് സമസ്തക്ക് ഇക്കാര്യത്തിൽ എതിർപ്പില്ല. അവർ കണ്ടത് പറയുകയാണ്. നാളെ ചിലപ്പോൾ മാറ്റിപ്പറയാം. രാഷ്ട്രീയത്തിൽ സമസ്ത ഇറങ്ങാറില്ല. ഇടപെടാറില്ല. ലീഗിനെ പറ്റി സി പി എം പറഞ്ഞതിൽ സന്തോഷമുണ്ട്. അങ്ങിനെ എല്ലാവരും യോജിച്ച് പോകണം എന്നാണ് സമസ്തയുടെ ആഗ്രഹമെന്ന് സമസ്ത. ഉത്തരേന്ത്യയിൽ ഒക്കെ ഇങ്ങിനെ നടക്കുന്നുണ്ട്. അതിന്റെ ഭാഗമായി ഇവിടയും നടന്നാൽ പാകപിഴയില്ല. സന്തോഷം മാത്രം. കേന്ദ്രത്തിൽ ഫാസിസം പിടിമുറക്കുന്ന സാഹചര്യത്തിൽ ഇതാവശ്യമാണ്. ഏകീകൃത സിവിൽ കോഡ് ബിൽ എതിരായ പ്രക്ഷോഭ ശക്തി കുറഞ്ഞാൽ എല്ലാവരും അനുഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam