സർക്കാരും ക്രൈം ബ്രാഞ്ചും വേട്ടയാടുന്നു: പ്രതിഷേധവുമായി നഴ്സുമാരുടെ സംഘടന യുഎന്‍എ

By Web TeamFirst Published Sep 26, 2019, 6:50 AM IST
Highlights

സംസ്ഥാനത്തെ നഴ്സുമാരെ ഒരു കുടക്കീഴിൽ എത്തിച്ചതും നഴ്സുമാർ അവകാശത്തിനായി പോരാടിയതും പലരേയും അസ്വസ്ഥമാക്കി. 

തൃശ്ശൂര്‍: സർക്കാരും ക്രൈം ബ്രാഞ്ചും വേട്ടയാടുകയാണെന്നാരോപിച്ച് നഴ്സുമാരുടെ സംഘടനയായ യുഎൻഎയുടെ പ്രതിഷേധം.തൃശ്ശൂർ കോർപ്പറേഷൽൻ ഓഫീസിന് മുന്നിലാണ് നൂറുകണക്കിന് നഴ്സുമാർ സംഘടിച്ചത്

സംസ്ഥാനത്തെ നഴ്സുമാരെ ഒരു കുടക്കീഴിൽ എത്തിച്ചതും നഴ്സുമാർ അവകാശത്തിനായി പോരാടിയതും പലരേയും അസ്വസ്ഥമാക്കി. സംഘടനയുടെ വളർച്ചയിൽ ദുഖിക്കുന്ന ചിലർ മെന‍ഞ്ഞെടുത്തതാണ് ജാസ്മിൻ ഷായ്ക്ക് എതിരായ കേസ്. അന്വേഷണത്തിൽ സഹകരിച്ചിട്ടും ജാസ്മിൻ ഷാക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത് ഗൂഢാലോചനയാണെന്നാണ് ആരോപണം. ഇതു കൊണ്ടൊന്നും നഴ്സുമാർക്കിടയിലെ ഐക്യം തകർക്കാനാവില്ല

തൃശ്ശൂരിൽ നടന്ന പ്രതിഷേധയോഗത്തിൽ നൂറുകണക്കിന് നഴ്സുമാരാണ് പങ്കെടുത്തത്. വരും ദിവസങ്ങളിൽ കുടുതൽസമര പരിപാടികൾ നടത്താനാമ് യുഎൻഎയുടെ തീരുമാനം

click me!