'മെസ്സി കേസിൽ മുന്‍മന്ത്രിയെ ചോദ്യം ചെയ്തത് അറിയില്ല': അന്വേഷണത്തിൽ കൈകടത്തില്ലെന്ന് മന്ത്രി ജനീഷ്

Published : Oct 03, 2026, 02:43 PM IST
o j janeesh

Synopsis

മുൻമന്ത്രി വി അബ്ദുറഹ്മാനെ ചോദ്യം ചെയ്തതിനെ കുറിച്ച് അറിയില്ലെന്ന് കായിക മന്ത്രി ഒ ജെ ജനീഷ്. അവർക്ക് അന്വേഷിക്കാനുള്ള പൂർണ സ്വാതന്ത്ര്യമുണ്ട്. നടപടി ക്രമങ്ങൾ മുന്നോട്ടു പോകട്ടെയെന്നും ഒ ജെ ജനീഷ് പ്രതികരിച്ചു.

തിരുവനന്തപുരം: ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പ് കേസിൽ മുൻമന്ത്രി വി അബ്ദുറഹ്മാനെ ചോദ്യം ചെയ്തതിനെ കുറിച്ച് അറിയില്ലെന്ന് കായിക മന്ത്രി ഒ ജെ ജനീഷ്. അവർക്ക് അന്വേഷിക്കാനുള്ള പൂർണ സ്വാതന്ത്ര്യമുണ്ട്. അതിൽ കൈകടത്താൻ ആഗ്രഹിക്കുന്നില്ല. നടപടി ക്രമങ്ങൾ മുന്നോട്ടു പോകട്ടെയെന്നും ഒ ജെ ജനീഷ് പ്രതികരിച്ചു.

മുൻ മന്ത്രി അബ്ദുറഹ്മാനെയും സ്റ്റാഫ് അംഗങ്ങളെയും പ്രതികളാക്കിയേക്കും. വിദേശയാത്രയിൽ അടക്കം മന്ത്രി അധികാര ദുർവിനിയോഗം നടത്തി എന്ന പ്രാഥമിക വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നീക്കം. അഴിമതി തടയൽ നിയമം ഉൾപ്പെടുത്തി നിലവിലുള്ള കേസ് വിപുലീകരിക്കണമെന്ന ശുപാർശയും പ്രത്യേക സംഘം ഡിജിപിയ്ക്ക് നൽകുന്ന റിപ്പോർട്ടിൽ ഉണ്ടാകുമെന്നണ് സൂചന.

കായിക വകുപ്പിലെ ഉദ്യോഗസ്ഥർ നൽകിയ മൊഴികളുടെ അടിസ്ഥാനത്തലാണ് കഴിഞ്ഞ ദിവസം മുൻ മന്ത്രി വി അബ്ദുറഹിമാനെ എസ്ഐടി ചോദ്യം ചെയ്തത്. വകുകളെയും ഉദ്യോഗസ്ഥരെയും ഇരുട്ടിൽ നി‍ർത്തി അബ്ദുറഹിമാൻ സ്വകാര്യ സ്പോൺസർക്കായി നീക്കങ്ങൾ നടത്തിയെന്നായിരുന്നു മൊഴി. സർക്കാർ പരിപാടി എന്ന നിലയിലുള്ള ഇടപെടൽ മാത്രമാണ് നടത്തിയതെന്നും എല്ലാറ്റിനും കൃത്യമായ രേഖയുണ്ടെന്നുമാണ് അബ്ദുറഹിമാൻ മൊഴി നൽകിയത്. മാഡ്രിഡിലേക്ക് മന്ത്രി നടത്തിയ വിദേശ യാത്രയെക്കുറിച്ച് കൃത്യമായ മറുപടി നൽകിയില്ല. കേരളത്തിന്‍റെ കായിക വികസനവുമായി ബന്ധപ്പെട്ട പരിപാടികൾക്കാണ് പോയതെന്നാണ് മുൻ മന്ത്രി വിശദീകരിച്ചത്. ഈ യാത്രയ്ക്ക് 13 ലക്ഷം രൂപ സർക്കാർ ഖജനാവിൽ നിന്ന് ചെലവഴിച്ചത് പൊതു പ്രവർത്തകൻ അധികാരം തെറ്റായി ഉപയോഗിച്ചതിന്‍റെ ഭാഗമെന്ന വിലയിരുത്തലിലാണ് എസ്ഐടി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

`ആർ ശ്രീലേഖ രാജിവെച്ചോ എന്ന് ബിജെപി പറയണം'; കോർപറേഷൻ ഭരണം തകർന്നെന്നും മേയർ പരാജയമാണെന്നും കെ എസ് ശബരീനാഥൻ
ശ്രീലേഖയുടെ രാജി: രാജിക്കത്ത് കൊടുക്കേണ്ടത് ന​ഗരസഭ സെക്രട്ടറിക്കെന്ന് മേയർ, അനുനയിപ്പിക്കാൻ ബിജെപി, പ്രതികരിച്ച് ന​ഗരസഭ സെക്രട്ടറി