
തിരുവനന്തപുരം: ഗവർണർ ഒപ്പിടാത്ത സാഹചര്യത്തിൽ കാലിക്കറ്റ് സർവ്വകലാശാലയിൽ സിണ്ടിക്കേറ്റ് രൂപീകരണത്തിനുള്ള ബിൽ തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുന്നത് മാറ്റിവെക്കാൻ ആലോചിച്ച് സർക്കാർ. ഇന്ന് ഒരു ദിവസം മാത്രം ശേഷിക്കേ ഇപ്പോൾ കോലാപ്പൂരിലുള്ള ഗവർണ്ണർ ഒപ്പിടുന്നതിൻറെ ഒരു സൂചനയും നൽകുന്നില്ല. ഫയലുകൾ ഒന്നും രാജ്ഭവനിൽ നിന്നും വിളിപ്പിച്ചിട്ടുമില്ല. തിങ്കളാഴ്ച ബിൽ അവതരിപ്പിക്കാൻ ലിസ്റ്റ് ചെയ്ത സർക്കാർ ഇതോടെ വെട്ടിലായി.
അഞ്ചിനാണ് സിണ്ടിക്കേറ്റിൻറ കാലാവധി തീരുന്നത്. ബിൽ അവതരിപ്പിച്ചില്ലെങ്കിൽ ഗവർണർ തന്നെ രാഷ്ട്രീയക്കാരെ ഒഴിവാക്കി അക്കാഡമിക് വിദഗ്ധരെ സിണ്ടിക്കേറ്റിലേക്ക് നോമിനേറ്റ് ചെയ്യാനും സാധ്യതയുണ്ട്
വിവാദ ബില്ലുകള്‍: അയയാതെ ഗവര്‍ണര്‍, ഒപ്പിടുമെന്ന് ഉറപ്പില്ല, മന്ത്രിമാരോട് ചോദ്യങ്ങള്‍
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam