ബഹിരാകാശ യാത്രികരുടെ അടിവസ്ത്ര നിര്‍മ്മാണം; കിറ്റക്സും ജോക്കിയും വീണ്ടും ചര്‍ച്ചയാവുന്നു

By Web TeamFirst Published Jul 13, 2021, 2:18 PM IST
Highlights

ഗുരുത്വാകര്‍ഷണബലം ബാധിക്കാത്ത രീതിയിലുള്ള പ്രത്യേക സാങ്കേതിക വിദ്യയുപയോഗിച്ചാണ്  ബഹിരാകാശ ഗവേഷകര്‍ക്കുള്ള അടിവസ്ത്രങ്ങളുടെ നിര്‍മ്മാണം. 

പ്രമുഖ വസ്ത്ര ബ്രാന്‍ഡ് ആയ കിറ്റക്സ് തെലങ്കാനയില്‍ നിക്ഷേപം നടത്താന്‍ തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ വീണ്ടും ചര്‍ച്ചയായി അടിവസ്ത്ര വ്യവസായ രംഗത്തെ പ്രമുഖ ബ്രാന്‍ഡായ ജോക്കി. ബഹിരാകാശ ഗവേഷകര്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാത്ത തരത്തില്‍ അടിവസ്ത്രങ്ങള്‍ തയ്യാറാക്കിയതാണ് പ്രമുഖ വസ്ത്ര ബ്രാന്‍ഡ് ആയ ജോക്കിയെ വീണ്ടും ചര്‍ച്ചയിലെത്തിക്കുന്നത്. ഗുരുത്വാകര്‍ഷണബലം ബാധിക്കാത്ത രീതിയിലുള്ള പ്രത്യേക സാങ്കേതിക വിദ്യയുപയോഗിച്ചാണ്  ഇത്തരം അടിവസ്ത്രങ്ങളുടെ നിര്‍മ്മാണം.

നാസയുടെ ജോൺസൺ സ്‌പേസ് സെന്ററും ട്രയാങ്കിൾ റിസർച്ച് ആൻഡ് ഡവലപ്‌മെന്റ് കോർപറേഷനുമായി ചേർന്നാണ് താപവ്യതിയാനം പരമാവധി കുറയ്ക്കുന്ന രീതിയിലെ വസ്ത്രത്തിനായുള്ള നിർണായക കണ്ടെത്തൽ നടത്തിയത്. കൊളറാഡോ ആസ്ഥാനമായുള്ള ഔട്ട്‌ലാസ്റ്റ് ടെക്‌നോളജീസ് എന്ന സ്ഥാപനം ബഹിരാകാശ സഞ്ചാരികളുടെ വസ്ത്രങ്ങൾക്ക് വേണ്ടി വികസിപ്പിച്ചെടുത്ത ഈ സാങ്കേതികവിദ്യയുടെ അവകാശം നേടിയെടുത്തു. ഔട്ട്‌ലാസ്റ്റ് ഈ സാങ്കേതിക വിദ്യ പല ഉത്പന്നങ്ങളിലും ഉപയോ​ഗിക്കുകയും ചെയ്തു. 2011 ലാണ് ജോക്കി ആദ്യമായി അനുയോജ്യമായ ഊഷ്മാവ് നിലനിർത്തുന്ന അടിവസ്ത്രങ്ങൾ ആദ്യമായി പുറത്തിറക്കുന്നത്.

അമേരിക്കന്‍ ജോക്കിയുമായി അഞ്ച് വര്‍ഷത്തോളം പാര്‍ട്നറായിരുന്നുവെന്നും ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ സാബു ജേക്കബ് പ്രതികരിച്ചിരുന്നു. ജോക്കിക്കായി പ്രത്യേക സാങ്കേതിക വിദ്യയുപയോഗിച്ച് അടിവസ്ത്രങ്ങള്‍ നിര്‍മ്മിച്ചതായി കിറ്റക്സ് എംഡി സാബു ജേക്കബും പ്രതികരിച്ചിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയിലായിരുന്നു സാബുവിന്‍റെ പ്രതികരണം. തണുപ്പ് സമയത്ത് ചൂട് കിട്ടുന്നതും ചൂട് സമയത്ത് തണുപ്പ് കിട്ടുന്നതുമായ പ്രത്യേക ടെക്‌നോളജി ഉപയോഗിച്ചാണ് ജോക്കി ഇത്തരം അടിവസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്നതെന്നും. അഞ്ചുവര്‍ഷം അമേരിക്കന്‍ ജോക്കിയുടെ പാര്‍ട്ണറായിരുന്നെന്നുമായിരുന്നു സാബു ജേക്കബ് പറഞ്ഞത്.

കുഞ്ഞുങ്ങൾക്ക് വേണ്ട പത്ത് ലക്ഷം ഉടുപ്പുകളാണ് ഒരു ദിവസം അമേരിക്കയിലേക്ക് കിറ്റക്‌സ് കയറ്റി അയക്കുന്നത്. അമേരിക്കയിൽ പിറന്നുവീഴുന്ന ഒരു കുട്ടി പോലും കിറ്റക്‌സിന്റെ ഉടുപ്പ് ഇടാത്തതായി ഉണ്ടാവില്ല. രണ്ടു വയസുവരെയുള്ള കുഞ്ഞുങ്ങളുടെ ഉടുപ്പുകളുടെ നിർമാണത്തിലാണ് കിറ്റക്‌സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ മേഖലയിൽ ലോകത്തെ തന്നെ രണ്ടാമത്തെ കമ്പനിയാണ് കിറ്റക്‌സെന്നും സാബു പറഞ്ഞു.

അമേരിക്കയില്‍ പിറന്നു വീഴുന്ന ഒരു കുട്ടിപോലും കിറ്റക്സിന്‍റെ വസ്ത്രം ഉപയോഗിക്കുന്നത് കിറ്റക്സിന്‍റെ വസ്ത്രമാണെന്നും സാബു ചര്‍ച്ചയില്‍ പറഞ്ഞു. അരവിന്ദ് മില്‍സ് അടക്കമുള്ളവയെ സമീപിച്ചെങ്കിലും നടക്കാതെ പോയ ശേഷമായിരുന്നു അമേരിക്കന്‍ ജോക്കി കിറ്റക്സിനെ സമീപിച്ചത്. കിറ്റക്സിന് അത് നിര്‍മ്മിച്ച് നല്‍കാനുമായിയെന്നും സാബു പറയുന്നു. നീല്‍ ആംസ്ട്രോങിനെ ചന്ദ്രനിലിറക്കിയ അപ്പോളോ 11 ന്‍റെ ബഹിരാകാശ യാത്രയ്ക്ക് മുന്നോടിയായായിരുന്നു അമേരിക്കന്‍ ജോക്കി പ്രത്യേക അടിവസ്ത്രങ്ങള്‍ നിര്‍മ്മിച്ചത്. നാസയുടെ അപ്പോളോ 11ന്‍റെ യാത്രയുടെ അന്‍പതാം വാര്‍ഷികത്തില്‍ ജോക്കി ഈ പ്രത്യേക അടിവസ്ത്ര നിര്‍മ്മാണം സംബന്ധിച്ച വിവരങ്ങള്‍ വിശദമാക്കിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!