മൂന്നാർ മുതിരപ്പുഴയാറിൽ അജ്ഞാത മൃതദേഹം; മരിച്ചത് 45 വയസ് തോന്നിക്കുന്ന പുരുഷൻ

Published : May 13, 2022, 11:05 AM IST
മൂന്നാർ മുതിരപ്പുഴയാറിൽ അജ്ഞാത മൃതദേഹം; മരിച്ചത് 45 വയസ് തോന്നിക്കുന്ന പുരുഷൻ

Synopsis

പഴയ മൂന്നാർ ഡി.റ്റി.പി.സി ഓഫിസിനു പിറകുവശത്തെ പുഴയോരത്ത് തങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഓഫിസിലെ ജീവനക്കാരനാണ് മൃതദേഹം ആദ്യം കണ്ടത്. 

മൂന്നാർ: മൂന്നാർ മുതിരപ്പുഴയാറിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പഴയ മൂന്നാർ ഡി.റ്റി.പി.സി ഓഫിസിനു സമീപമാണ് മൃതദേഹം കണ്ടത്. 
45 വയസ് തോന്നിക്കുന്ന പുരുഷൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. 

പഴയ മൂന്നാർ ഡി.റ്റി.പി.സി ഓഫിസിനു പിറകുവശത്തെ പുഴയോരത്ത് തങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഓഫിസിലെ ജീവനക്കാരനാണ് മൃതദേഹം ആദ്യം കണ്ടത്. 

കോട്ടയത്തും അഞ്ജാത മൃതദേഹം...

കോട്ടയം മറിയപ്പള്ളിയിൽ എം.സി റോഡരികിലെ ആളൊഴിഞ്ഞ പുരയിടത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. മൂന്നു ദിവസത്തോളം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്.

പ്രദേശത്തു നിന്ന് അതിരൂക്ഷമായ ദുർഗന്ധമുണ്ടായതിനെ തുടർന്നു നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.  മരത്തിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. ചിങ്ങവനം  പൊലീസ് അന്വേഷണം  തുടങ്ങി. ആത്മഹത്യ  എന്നാണ് നിഗമനം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കഴിച്ച പാത്രം കഴുകിവച്ച എം എ ബേബിക്ക് പരിഹാസം; എല്ലാ സിപിഎം നേതാക്കളും സ്വന്തം പാത്രം കഴുകുന്നവർ ആണെന്ന് എം വി ജയരാജൻ
പ്രതിമാസം 687 രൂപ പ്രിമിയം, വർഷം 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ; മെഡിസെപ് രണ്ടാം ഘട്ടം ഫെബ്രുവരി 1 മുതൽ നടപ്പാക്കുമെന്ന് ധനമന്ത്രി