ഗുരുവായൂരിൽ സ്വർണ്ണ വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച, മൂന്ന് കിലോ സ്വർണ്ണവും പണവും കവർന്നു, സിസിടിവി ദൃശ്യങ്ങൾ 

Published : May 13, 2022, 10:48 AM ISTUpdated : May 13, 2022, 10:53 AM IST
ഗുരുവായൂരിൽ സ്വർണ്ണ വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച, മൂന്ന് കിലോ സ്വർണ്ണവും പണവും കവർന്നു, സിസിടിവി ദൃശ്യങ്ങൾ 

Synopsis

വീട്ടിലെ സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. എന്നാലിതിൽ മുഖം വ്യക്തമല്ല.  

കൊച്ചി: ഗുരുവായൂർ തമ്പുരാൻപടിയിൽ സ്വർണ്ണ വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച. വീട്ടിൽ സൂക്ഷിച്ച മൂന്ന് കിലോ സ്വർണ്ണവും രണ്ട് ലക്ഷം രൂപയും കവർന്നു. സ്വർണ്ണ വ്യാപാരിയായ കുരഞ്ഞിയൂർ ബാലന്റെ വീട്ടിലാണ് രാത്രിയിൽ 7 മണിക്കും 9 മണിക്കും ഇടയിൽ കവർച്ച നടന്നത്. വീട്ടിലെ സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. എന്നാലിതിൽ മുഖം വ്യക്തമല്ല. വീടിന്റെ പുറക് വശത്തെ വാതിൽ കുത്തി തുറന്നാണ് കവർച്ച നടത്തിയത്. പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷണം ആരംഭിച്ചു. 371 പവനോളം നഷ്ടമായെന്നാണ് വീട്ടുകാർ നൽകുന്ന വിവരം. ഡോഗ് സ്വാഡും ഫിംഗർപ്രിന്റ് വിഭാഗവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കും. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൊടിക്കുന്നിൽ സുരേഷ് എംപി എൻഎസ്എസ് ആസ്ഥാനത്ത്; തിരിച്ചുപോയശേഷം വീണ്ടുമെത്തി, സൗഹൃദ സന്ദര്‍ശനം മാത്രമെന്ന് പ്രതികരണം
യാത്രക്കിടെ കുഞ്ഞ് അബോധാവസ്ഥയിലായി; കെഎസ്ആര്‍ടിസി ബസിൽ ആശുപത്രിയിലെത്തിച്ച് ജീവനക്കാര്‍