പുറംകടലിൽ അജ്ഞാത മൃതദേഹം; അമേരിക്കൻ നേവി ഉദ്യോഗസ്ഥനെന്ന് സംശയം

Published : Aug 25, 2019, 09:38 PM ISTUpdated : Aug 25, 2019, 09:50 PM IST
പുറംകടലിൽ അജ്ഞാത മൃതദേഹം; അമേരിക്കൻ നേവി ഉദ്യോഗസ്ഥനെന്ന് സംശയം

Synopsis

കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും 12 നോട്ടിക്കൽ മൈൽ അകലെ പുറംകടലിൽ മൃതദേഹം ഒഴുകുന്നതായി മത്സ്യത്തൊഴിലാളികൾ അറിയിച്ചിരുന്നു. 

കാസര്‍കോട്: പുറംകടലിൽ നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി. അറബിക്കടലിൽ മംഗലാപുരം ഭാഗത്ത് നിന്നും കോസ്റ്റ് ഗാർഡാണ് മൃതദേഹം കണ്ടെത്തിയത്.കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും 12 നോട്ടിക്കൽ മൈൽ അകലെ പുറംകടലിൽ മൃതദേഹം ഒഴുകുന്നതായി മത്സ്യത്തൊഴിലാളികൾ അറിയിച്ചിരുന്നു. ഇതേ മൃതദേഹമാണ് കണ്ടെത്തിയതെന്നാണ് സംശയം. 

മരിച്ച ആൾ ധരിച്ചിരിക്കുന്ന ബ്രൗൺ കളർ കോട്ടിൽ വാട്ടർ ഫൈറ്റേഴ്സ് എന്ന് ഇംഗ്ലീഷിൽ രേഖപെടുത്തിയിട്ടുണ്ട്. അകത്ത് ചുവപ്പ് കളർ ഉള്ള ടി ഷർട്ട് ആണ് ധരിച്ചിരിക്കുന്നത്. അമേരിക്കൻ നേവി ഉദ്യോഗസ്ഥനെ അറബിക്കടലിൽ കാണാതായെന്ന് നേരത്തെ അറിയിപ്പുണ്ടായിരുന്നു. എബ്രഹാം ലിങ്കൺ എന്ന യുദ്ധ കപ്പലിലൂടെ അറബിക്കടലിലൂടെ യാത്ര ചെയ്യുന്ന വഴി കടലിൽ  വീഴുകയായിരുന്നു. ഇയാളുടെ മൃതദേഹമാണോ ഇതെന്നും സംശയം ഉണ്ട്. പരിശോധന നടത്തുമെന്ന് കോസ്റ്റൽ പൊലീസ് വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പോറ്റിയെ കേറ്റിയെ' പാട്ടിലെടുത്ത കേസിൽ കടുത്ത നടപടികൾ ഉടനില്ല; പ്രതി ചേർത്തവരെ നോട്ടീസ് നൽകി വിളിച്ചുവരുത്തും
രാഹുലിന് ലഭിക്കുമോ മുൻകൂർ ജാമ്യം, ബലാല്‍സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും