അര്‍ധരാത്രിയിൽ വിശ്രമമുറിയിൽ ഒളിച്ചിരുന്ന അജ്ഞാതനെ കണ്ട് നഴ്സ് നിലവിളിച്ചു, പിന്നാലെ ഇറങ്ങിയോടി, ആരോഗ്യ കേന്ദ്രത്തിൽ സുരക്ഷാ വീഴ്ച, പ്രതിഷേധം

Published : Feb 21, 2026, 06:00 PM IST
hospital staff protest

Synopsis

നെയ്യാറ്റിൻകര പെരുങ്കടവിള സാമൂഹ്യആരോഗ്യകേന്ദ്രത്തിൽ വിശ്രമ മുറിയിൽ അജ്ഞാതൻ ഒളിച്ചിരുന്നു. ഇന്നലെ അർധരാത്രിയാണ് സംഭവം. വിശ്രമുറിയിൽ ഒളിച്ചിരുന്ന അജ്ഞാതനെ കണ്ട് നഴ്സ് നിലവിളിച്ചു. ആളുകൾ കൂടിയതോടെ ഇയാൾ മുറിയിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു

തിരുവനന്തപുരം: നെയ്യാറ്റിൻകര പെരുങ്കടവിള സാമൂഹ്യആരോഗ്യകേന്ദ്രത്തിൽ വിശ്രമ മുറിയിൽ അജ്ഞാതൻ ഒളിച്ചിരുന്നു. ഇന്നലെ അർധരാത്രിയാണ് സംഭവം. വിശ്രമുറിയിൽ ഒളിച്ചിരുന്ന അജ്ഞാതനെ കണ്ട് നഴ്സ് നിലവിളിച്ചു. ആളുകൾ കൂടിയതോടെ ഇയാൾ മുറിയിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ഇതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് സ്ത്രീകളുടെ വാര്‍ഡിലെ വാതിലിലും ആരോ ശക്തമായി മുട്ടി തുറക്കാൻ ആവശ്യപ്പെട്ടു. മതിയായ സുരക്ഷ ഇല്ലെന്ന് പരാതി ഉന്നയിച്ച്, ആരോഗ്യകേന്ദ്രത്തിലെ ഡോക്ടർമാരും ജീവനക്കാരും ഒരുമണിക്കൂർ ഒപി ബഹിഷ്കരിച്ച് സമരം ചെയ്തു. സുരക്ഷാ ഒരുക്കാതെ രാത്രി കിടത്തിചികിത്സ നടത്തില്ലെന്ന നിലപാടിലാണ് ജീവനക്കാര്‍. തൊട്ടടുത്ത് പണി പൂര്‍ത്തായക്കിയ കെട്ടിടം ഉണ്ടെങ്കിലും ഇത് തുറന്നിട്ടില്ല. ഇവിടെ ഉണ്ടായിരുന്ന രോഗികളെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്കും, പാറശാല താലൂക്ക് ആശുപത്രിലേക്കും മാറ്റി. സുരക്ഷാ വീഴ്ചയിൽ കടുത്ത പ്രതിഷേധത്തിലാണ് ജീവനക്കാര്‍.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'യോഗത്തിൽ നിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങി പോകേണ്ടി വന്നു, അപമാനിച്ചത് ഡിസിസി ജനറൽ സെക്രട്ടി'; വെളിപ്പെടുത്തലുമായി ആര്‍ രശ്മി
വാങ്ങി എണ്ണിത്തിട്ടപ്പെടുത്തുന്നതിനിടെ പിടി വീണു, പരാതിക്കാരനായ നിതിന് 10000 രൂപ നൽകിയത് വിജിലൻസ്, കൈക്കൂലി കേസിൽ വില്ലേജ് അസിസ്റ്റന്റ് പിടിയിൽ