ഏകീകൃത കുർബാന ത‍ർക്കം:കൊച്ചിയിൽ ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ തടഞ്ഞ് തിരിച്ചയച്ചു , സംഘർഷാവസ്ഥ

By Web TeamFirst Published Nov 27, 2022, 6:21 AM IST
Highlights

ബിഷപ്പിന് സുരക്ഷ ഒരുക്കാൻ ഔദ്യോ​ഗിക പക്ഷവും പുറത്തെത്തിയെങ്കിലും സംഘ‌ർഷ സാധ്യത കണക്കിലെടുത്ത് ബിഷപ്പ് പിന്മാറുകയായിരുന്നു . സംഘ‍ർഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു

 

കൊച്ചി : ഏകീകൃത കുർബാന തർക്കത്തിനിടെ കുർബാന അർപ്പിക്കാൻ എത്തിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ ബസിലിക്കക്ക് മുന്നിൽ തടഞ്ഞ് വിമത വിഭാ​ഗം.ആറ് മണിയോടെ കൊച്ചി സെൻ്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക മുന്നിൽ 
എത്തിയ ബിഷപ്പിനെ ​ഗേറ്റിന് മുന്നിൽ തന്നെ തടയുകയായിരുന്നു. ​ഗേറ്റ് പൂട്ടിയിട്ട് ആണ് തടഞ്ഞത്. വൻ പൊലീസ് സുരക്ഷ അടക്കം ഉണ്ടെങ്കിലും ഇതുവരെ അകത്തേക്ക് പ്രവേശിക്കാൻ ആയില്ല.ബസിലിക്കക്ക് അകത്ത് വിമതപക്ഷം തമ്പടിച്ചിരുന്നതോടെ ബിഷപ്പിന് ബസലിക്കയിൽ പ്രവേശിക്കാനായില്ല. ഏകീകൃത കു‍ർബാനക്ക് ഒരു തരത്തിലും അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു ഇവ‍ർ.ഇതിനിടെ ബസലിക്കയിലെ കസേരകൾ ഒരു വിഭാ​ഗം വലിച്ചെറിഞ്ഞു.മുന്നിൽ സ്ഥാപിച്ചിരുന്ന ബോർഡുകളും നശിപ്പിച്ചു. ഇതോടെ ക‍ുർബാന ഉപേക്ഷിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ആൻഡ്രൂസ് താഴത്ത് മടങ്ങി.പ്രതിഷേധങ്ങൾക്കിടെ ബസിലിക്കയിൽ വിമതപക്ഷം ജനാഭിമുഖ കുർബാന അർപ്പിച്ചു 

 

ബിഷപ്പിന് സുരക്ഷ ഒരുക്കാൻ ഔദ്യോ​ഗിക പക്ഷവും പുറത്തെത്തിയെങ്കിലും സംഘ‌ർഷ സാധ്യത കണക്കിലെടുത്ത് ബിഷപ്പ് പിന്മാറുകയായിരുന്നു . സംഘ‍ർഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. ബ്രോഡ് വേയിൽ ഒന്നര മണിക്കൂറിലേറെ ഗതാഗത തടസവും ഉണ്ടായി

ഏകീകൃത കുർബാനയെ ചൊല്ലിയുള്ള എറണാകുളം അങ്കമാലി രൂപതയിലെ പ്രശ്ന പരിഹാരത്തിന് ഇന്നലെ മെത്രാൻ സമിതി ച‍ർച്ച നടത്തിയിരുന്നു. എന്നാൽ അന്തിമ പരിഹാരം കാണാനായിരുന്നില്ല.

ഏകീകൃത കുർബാന തർക്കം, സിറോ മലബാർ സഭ സിനഡ് യോഗം പൂര്‍ത്തിയായി
 

click me!