
തൃശൂർ: ഏകസിവിൽ കോഡിൽ മുസ്ലിം ലീഗിനെ ക്ഷണിച്ചത് പ്രശ്നാധിഷ്ഠിത ക്ഷണമാണെന്നും രാഷ്ട്രീയാധിഷ്ഠിത ക്ഷണമല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വർഗീയ, മത മൗലീകവാദ വിഭാഗം ഒഴികെയുള്ളവരുടെ യാേജിപ്പാണ് സിപിഎം നിലപാട്. എന്നാൽ കോൺഗ്രസ് നിലപാടിൽ വ്യക്തതയില്ലെന്നും ലീഗ് എടുക്കുന്ന ശരിയായ നിലപാടിനെ എന്നും സ്വാഗതം ചെയ്യുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ലീഗുമായി തൊട്ടു കൂട്ടായ്മയില്ല. സുന്നി ഐക്യത്തിൽ ഇടത് പക്ഷത്തിന് ആശങ്കയില്ലെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
അതേസമയം, ഏക സിവിൽ കോഡില്‍ സിപിഎം നടത്തുന്ന ദേശീയ സെമിനാറിൽ സമസ്ത അംഗത്തിന്റെ പേര് വന്നത് ചർച്ചയാവുകയാണ്. സുന്നി നേതാവ് മുസ്തഫ മുണ്ടുപാറയെയാണ് വൈസ് ചെയർമാൻമാരുടെ പട്ടികയിൽ സിപിഎം ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ മാസം 15ന് കോഴിക്കോട്ടാണ് സിപിഎം സംഘടിപ്പിക്കുന്ന ദേശീയ സെമിനാർ. എന്നാല്‍ ഇത് വിവാദമാക്കേണ്ടെന്നാണ് സിപിഎം വിശദീകരണം. കെപി രാമനുണ്ണിയാണ് സംഘടാക സമിതി ചെയര്‍മാന്‍. എല്ലാ വിഭാഗങ്ങളേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിപുലമായ സംഘാടകസമിതിയാണ് രൂപീകരിച്ചിട്ടുള്ളത്. സമസ്ത സിപിഎമ്മിനോട് അടുക്കുന്നു എന്ന വിലയിരുത്തലുകള്‍ക്കിടെ സിപിഎം നീക്കത്തിന് ഏറെ പ്രാധാന്യമുണ്ട്. വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലീഗിനും ക്ഷണം നല്‍കിയിട്ടുണ്ടെന്നും സിപിഎം വിശദീകരിക്കുന്നു.
ഏക സിവിൽകോഡ്: തുടർസമര പരിപാടികൾക്ക് സമസ്ത, ഇന്ന് സ്പെഷ്യല്‍ കണ്‍വെന്‍ഷന്‍
തൻ്റെ പേര് എങ്ങനെ വന്നു എന്നതിനെ കുറിച്ച് അറിയില്ല എന്ന് മുസ്തഫ മുണ്ടുപാറ വ്യക്തമാക്കി. സമസ്ത എടുക്കുന്ന നിലപാടിന് ഒപ്പം നിൽക്കും. സിവിൽ കോഡുമായി ബന്ധപ്പെട്ട പ്രക്ഷോഭം സംഘടിപ്പിക്കുന്നുണ്ടെന്ന് നേരത്തെ ഇടതു നേതാക്കൾ പറഞ്ഞിരുന്നു. സഹകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ തന്നെ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ഇതുവരെ ആരും അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഏക സിവിൽ കോഡ് വിഷയത്തിൽ സമസ്ത ഇന്ന് കൺവെൻഷൻ വിളിച്ചിട്ടുണ്ട്. തുടർനടപടികൾ ചർച്ച ചെയ്യാനാണ് കൺവെൻഷൻ.
ഏക സിവിൽ കോഡ്: സമൂഹമാധ്യമ വ്യാജസന്ദേശങ്ങളിൽ വഞ്ചിതരാകരുത്, ജാഗ്രത നിർദ്ദേശവുമായി നിയമകമ്മീഷൻ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam