വിമത പ്രതിഷേധം ശക്തം: എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ ഏകീകൃത കുർബാന ഉപേക്ഷിച്ചു

Published : Aug 20, 2023, 10:15 AM ISTUpdated : Aug 20, 2023, 10:25 AM IST
വിമത പ്രതിഷേധം ശക്തം: എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ ഏകീകൃത കുർബാന ഉപേക്ഷിച്ചു

Synopsis

സെന്റ് മേരീസ് ബസിലിക്കയിൽ രാവിലെ 9.30 ന് ഏകീകൃത കുർബാന നടത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ വിമത വിഭാഗം ബസിലിക്കയുടെ കവാടം ഉപരോധിച്ച് പ്രതിഷേധം തുടങ്ങിയതോടെയാണ് കുർബാന ഉപേക്ഷിച്ചത്

കൊച്ചി: വിശ്വാസികളിലെ വിമത വിഭാഗത്തിന്റെ പ്രതിഷേധത്തെ തുടർന്ന് എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ ഏകീകൃത കുർബാന ഉപേക്ഷിച്ചു. വത്തിക്കാൻ പ്രതിനിധിയുടെ നിർദ്ദേശപ്രകാരമായിരുന്നു ഏകീകൃത കുർബാന നടത്താൻ തീരുമാനിച്ചത്. ഇത് അനുവദിക്കില്ലെന്ന് വിശ്വാസികളിൽ ഒരു വിഭാഗം നേരത്തെ നിലപാടെടുത്തിരുന്നു. ഇന്ന് രാവിലെ ആറരയോടെ എറണാകുളം അങ്കമാലി അതിരൂപതയിലെ ബഹുഭൂരിപക്ഷം പള്ളികളിലും ജനാഭിമുഖ കുർബാനയാണ് നടത്തിയത്. ഏകീകൃത കുർബാന നീക്കം രണ്ടിടത്ത് തടഞ്ഞപ്പോൾ ചുരുക്കം ചില പള്ളികളിൽ നടത്തുകയും ചെയ്തു.

സെന്റ് മേരീസ് ബസിലിക്കയിൽ രാവിലെ 9.30 ന് ഏകീകൃത കുർബാന നടത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ വിമത വിഭാഗം ബസിലിക്കയുടെ കവാടം ഉപരോധിച്ച് പ്രതിഷേധം തുടങ്ങിയതോടെയാണ് കുർബാന ഉപേക്ഷിച്ചത്. സംഘർഷ സാഹചര്യം കണക്കിലെടുത്താണ് ഏകീകൃത കുർബാന നടത്താനുള്ള തീരുമാനം ബസിലിക്ക വികാരി ഫാ.ആൻറണി പൂതവേലിൽ മാധ്യമങ്ങളെ കാണും. കപ്യാരെ ആദ്യം തടഞ്ഞുവെന്നും പള്ളിയുടെ കവാടത്തിൽ വിമതർ ഉപരോധിച്ചുവെന്നും വികാരി കുറ്റപ്പെടുത്തി.

സംഘർഷത്തിൽ കുർബാന അർപ്പിക്കാനാവില്ലെന്നും വികാരി പറഞ്ഞു. സംഘർഷത്തിന് കാരണക്കാരനാവാൻ ആഗ്രഹിക്കുന്നില്ല. സംഘർഷമുണ്ടാക്കാനാണ് എതിർ ചേരി ശ്രമിക്കുന്നത്. അതിന് നിന്നു കൊടുക്കില്ല. എറണാകുളം അങ്കമാലി രൂപതയിലെ പള്ളികളിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കുർബാന ഉണ്ടാകില്ല. ജനാഭിമുഖ കുർബാന നിയമവിരുദ്ധമാണെന്നും വികാരി വ്യക്തമാക്കി.
 

PREV
click me!

Recommended Stories

അക്കൗണ്ട് മരവിപ്പിച്ചത് പുന:പരിശോധിക്കണം; വിധിക്കുമുമ്പ് ഹർജിയുമായി പൾസർ സുനിയുടെ അമ്മ ശോഭന
നടിയെ ആക്രമിച്ച കേസ്: എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷ; തിരിച്ചടിയുണ്ടായാൽ സുപ്രീംകോടതി വരെ പോകുമെന്ന് അതിജീവിതയുടെ അഭിഭാഷക