കേന്ദ്ര ബജറ്റ് പരിഹസിച്ച് ഷാഫി പറമ്പിൽ; 'ധനമന്ത്രിക്ക് പോലും ബോറടിച്ച ബജറ്റ്, ആമയുടെ വേഗത്തിൽ കേരള വികസനം മതി എന്നതാണ് കേന്ദ്ര രീതി'

Published : Feb 01, 2026, 01:35 PM IST
Shafi Parambil

Synopsis

ആമയുടെ വേഗത്തിൽ മാത്രം മതി കേരളത്തിൻ്റെ വികസനം എന്നതാണ് കേന്ദ്ര രീതി, അതാണ് ഈ ബജറ്റെന്ന് ഷാഫി പറമ്പിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു

ദില്ലി: ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിലെ കേരളത്തിനോടുള്ള അവ​ഗണനയിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ എംപി. ആമയുടെ വേഗത്തിൽ മാത്രം മതി കേരളത്തിൻ്റെ വികസനം എന്നതാണ് കേന്ദ്ര രീതി, അതാണ് ഈ ബജറ്റെന്ന് ഷാഫി പറമ്പിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ധനമന്ത്രിക്ക് പോലും ബോറടിച്ച ബജറ്റാണ് അവതരിപ്പിച്ചതെന്ന് ഷാഫി വിമര്‍ശിച്ചു. നല്ല മുദ്രാവാക്യങ്ങൾ പോലും സാമ്പത്തിക ഉത്തേജനത്തിന് ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചെന്ന് ബിനോയ് വിശ്വം വിമര്‍ശിച്ചു. പൊള്ളയായ വാഗ്ദാനങ്ങളാണ് ബജറ്റിലുള്ളത്. യുവശക്തി ബജറ്റ് എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാൽ തൊഴിൽ ഇല്ലായ്മ പരിഹരിക്കാൻ പദ്ധതികൾ ഇല്ല. അംബാനി, അദാനി കോർപറേറ്റ് ബജറ്റാണ് കേന്ദ്രം അവതരിപ്പിച്ചത്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെ അവഗണിച്ചു. പാലം കടക്കുമ്പോൾ നാരായണ പിന്നെ കൂരായണ എന്ന രീതിയിലാണ് ബിജെപി സർക്കാർ പെരുമാറുന്നതെന്നും കുത്തകളുടെ കൊള്ളക്ക് കുടപിടിക്കുന്ന ബജറ്റാണെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബജറ്റിൽ പ്രഖ്യാപനമില്ലെങ്കിലും വിടാതെ ഇ ശ്രീധരൻ, പൊന്നാനിയിൽ ഓഫീസ് നാളെ തന്നെ തുറക്കും, കേന്ദ്ര അനുമതി കിട്ടുമെന്നും മെട്രോമാൻ
നിറപുഞ്ചിരിയോടെ വിനോദിനി ഇനി സ്‌കൂളിൽ പോകും; കൃത്രിമ കൈവെച്ചു, സഹായ ഹസ്തം നീട്ടിയത് പ്രതിപക്ഷ നേതാവ്