
ദില്ലി: 2027 ലെ സെൻസസിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. 11,718 കോടി രൂപ ചെലവിൽ സെൻസസ് നടത്താനാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കിയത്. 2027 മാർച്ച് ഒന്ന് ആയിരിക്കും സെൻസസിനുള്ള റഫറൻസ് തീയതി. വീടുകളുടെ പട്ടിക തയ്യാറാക്കുന്നത് 2026 ഏപ്രിലിൽ തുടങ്ങും. ജനസംഖ്യാ കണക്കെടുപ്പ് ഫെബ്രുവരി 2027 ന് നടക്കും. മാർച്ച് ഒന്നിനും അഞ്ചിനും ഇടയ്ക്ക് ഇതിന്‍റെ പരിശോധന നടക്കും. ജാതി സെൻസസും 2027 സെൻസസിനൊപ്പം നടത്താൻ നേരത്തെ സർക്കാർ തീരുമാനിച്ചിരുന്നു.
ഇതാദ്യമായിട്ടാവും ഡിജിറ്റലായി സെൻസസ് നടപടികൾ പൂർത്തിയാക്കുക എന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. മൊബൈൽ ആപ്പുകൾ ഇംഗ്ലീഷിലും ഹിന്ദിയിലും പ്രാദേശിക ഭാഷകളിലും തയ്യാറാക്കും. സ്വയം വിശദാംശങ്ങൾ ഉൾപ്പെടുത്താനും ഇതിൽ സൗകര്യം ഉണ്ടാകും. മുപ്പതു ലക്ഷം പേരെ സെൻസസ് നടപടികൾക്കായി നിയോഗിക്കും. വയസ്, ലിംഗം, വിദ്യാഭ്യാസം, മതം, ജാതി, മാതൃഭാഷ, ഭിന്നശേഷിക്കാരുടെ കണക്ക് എന്നിവ കണക്കെടുപ്പിനിടെ രേഖപ്പെടുത്തും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam