ഭൂമി ഏറ്റെടുത്ത് നൽകുന്നതിലെ കാലതാമസമാണ് സംസ്ഥാനത്തെ റെയിൽവേ വികസനത്തിന് തടസ്സം;കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

Published : Feb 10, 2025, 07:22 PM IST
ഭൂമി ഏറ്റെടുത്ത് നൽകുന്നതിലെ കാലതാമസമാണ് സംസ്ഥാനത്തെ റെയിൽവേ വികസനത്തിന് തടസ്സം;കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

Synopsis

റെയിൽവേയുടെ വികസനത്തിന് 476 ഹെക്ടർ ഭൂമി ആവശ്യമാണ്. 14 ശതമാനം ഭൂമി മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഭൂമി ഏറ്റെടുക്കുന്നതിന് 2111.83 കോടി രൂപ സംസ്ഥാനത്തിന് കൈമാറിയിട്ടുണ്ട്. 

ദില്ലി: ഭൂമി ഏറ്റെടുത്ത് നൽകുന്നതിലെ കാലതാമസമാണ് സംസ്ഥാനത്തെ റെയിൽവേ വികസനത്തിന് തടസ്സമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യസഭയിൽ ജെബി മേത്തർ എംപിയുടെ ചോദ്യത്തിനാണ് കേന്ദ്രമന്ത്രിയുടെ മറുപടി. 

റെയിൽവേയുടെ വികസനത്തിന് 476 ഹെക്ടർ ഭൂമി ആവശ്യമാണ്. 14 ശതമാനം ഭൂമി മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഭൂമി ഏറ്റെടുക്കുന്നതിന് 2111.83 കോടി രൂപ സംസ്ഥാനത്തിന് കൈമാറിയിട്ടുണ്ട്. അങ്കമാലി - ശബരി പാതക്ക് 391.6 ഹെക്ടർ, എറണാകുളം - കുമ്പളം 2.61 ഹെക്ടർ, കുമ്പളം - തുറവൂർ 4.6 ഹെക്ടർ, തിരുവനന്തപുരം - കന്യാകുമാരി 7.8 ഹെക്ടർ, ഷൊർണൂർ - വള്ളത്തോൾ നഗർ 4.77 ഹെക്ടർ എന്നിങ്ങനെയാണ്  ഭൂമി വേണ്ടത്. റെയിൽവേ വികസനത്തിന് 2024-25 ൽ 3011 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കൊല്ലങ്കോട്- തൃശ്ശൂർ പാതക്കായി പഠനം നടത്തിയെങ്കിലും ഗതാഗതം കുറവായിരിക്കുമെന്നാണ് കണ്ടെത്തിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. 

'എന്‍റെ പേരില്‍ തമ്മില്‍ തല്ലരുത്': 20 ദിവസം മുന്‍പ് കിട്ടിയ സന്യാസി സ്ഥാനം രാജിവച്ച് നടി മംമ്ത കുല്‍ക്കര്‍ണി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
click me!

Recommended Stories

വടക്കന്‍ കേരളത്തില്‍ കലാശക്കൊട്ട് ആവേശമാക്കി മുന്നണികൾ, പരസ്യപ്രചാരണം സമാപിച്ചു; നാളെ നിശബ്ദ പ്രചാരണം, മറ്റന്നാൾ വോട്ടെടുപ്പ്
5 ദിവസത്തേക്ക് മാത്രമായി ബിഎസ്എൻഎല്ലിന്‍റെ താത്കാലിക ടവർ, മൈക്രോവേവ് സംവിധാനത്തിൽ നെറ്റ്‍വർക്ക്; ഭക്തർക്ക് ആശ്വാസം