എഫ്സിആർഎ ബിൽ സമവായത്തിലൂടെ മാത്രം; ആശങ്കയറിയിച്ച എല്ലാ വിഭാഗങ്ങളുമായും ചർച്ച നടത്തുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ

Published : Apr 02, 2026, 12:27 PM IST
George Kurien

Synopsis

സമവായത്തിലൂടെ മാത്രമേ എഫ്സിആർഎ ബിൽ കൊണ്ടുവരൂ എന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ആശങ്കയറിയിച്ച എല്ലാ വിഭാഗങ്ങളുമായും ചർച്ച നടത്തുമെന്നും  ജോർജ് കുര്യൻ വ്യക്തമാക്കി.

കോട്ടയം: സമവായത്തിലൂടെ മാത്രമേ എഫ്സിആർഎ ബിൽ കൊണ്ടുവരൂ എന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ആശങ്കയറിയിച്ച എല്ലാ വിഭാഗങ്ങളുമായും ചർച്ച നടത്തുമെന്നും എല്ലാ വിഭാഗങ്ങളുടെയും സമ്മതപ്രകാരമേ തുടർനടപടികൾ ഉണ്ടാകൂ എന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്താണ് പ്രശ്‌നമെന്ന് പരിശോധിക്കും. പ്രധാനമന്ത്രിയെയടക്കം സാഹചര്യം ധരിപ്പിച്ചുവെന്നും സഖ്യകക്ഷികളോടാലോചിച്ചില്ലെന്ന വിമർശനത്തിൽ കഴമ്പില്ലെന്നും ജോർജ് കുര്യൻ വ്യക്തമാക്കി.

അതേസമയം, എഫ്സിആർഎ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ക്രൈസ്തവ സഭകളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് തിരുവല്ലയിലെ എൻഡിഎ സ്ഥാനാർഥി അനൂപ് ആന്റണി. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. നെല്ലും പതിരും വേർതിരിച്ച് കാണിക്കാൻ സാധിക്കും. തെറ്റിദ്ധാരണകൾ മാറ്റുന്നതിനായി ആശയ വിനിമയം നടക്കുന്നുണ്ടെന്നും അനൂപ് ആന്റണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തിരുവല്ലയിൽ ഡബിൾ എഞ്ചിൻ മാസ്റ്റർ പ്ലാനുമായി വിജയ പ്രതീക്ഷയിലാണ് എൻഡിഎ സ്ഥാനാർഥി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബംഗാളില്‍ സിപിഎമ്മിന് സംഭവിച്ചത് കേരളത്തിലും നടക്കുമോ, വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാട്ടി യുഡിഎഫ്
60000 വിദ്യാർഥികൾക്ക് ക്യാംപസ് പ്ലെയ്സ്മെന്‍റ്; എല്‍ഡിഎഫ് പ്രകടനപത്രിക