
തിരുവനന്തപുരം: എൻഎച്ച് ഉദ്ഘാടന വിവാദത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്ന സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു. ആവശ്യങ്ങൾ നേരത്തെ കേന്ദ്രത്തെ അറിയിക്കണമായിരുന്നു. ആരെയൊക്കെ വിളിക്കണമെന്ന് സംസ്ഥാനം പറയണമായിരുന്നു. തന്നോടും ആധാർ കാർഡ് ചോദിച്ചെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ദേശീയപാത ഉദ്ഘാടനത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയെന്ന വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.
കേന്ദ്രഫണ്ട് ഉപയോഗിച്ച് മണ്ഡലത്തിൽ നടത്തുന്ന പദ്ധതികൾ ഉദ്ഘാടനം തന്നെയും അറിയിക്കാറില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. താൻ എത്ര സമാന്തര ഉദ്ഘാടനങ്ങൾ അങ്ങനെയെങ്കിൽ നടത്തേണ്ടി വരുമെന്നും കേന്ദ്രമന്ത്രി ചോദിച്ചു. ദേശീയപാത നിർമ്മാണ ഉദ്ഘാടനം സംബന്ധിച്ച് സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുണ്ട്. നിലവിലെ അവകാശവാദങ്ങൾ രാഷ്ട്രീയമായി മാത്രം കണ്ടാൽ മതി. ആരെയൊക്കെ വിളിക്കണം എന്ന കാര്യം സംസ്ഥാന സർക്കാർ ആവശ്യപ്പെടണമായിരുന്നു. സിപിഎമ്മിന് രാഷ്ട്രീയ വിവാദങ്ങൾ ആവശ്യമാണ്. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള പ്രചാരണം മാത്രമാണിത്. കേന്ദ്രമന്ത്രിയായിട്ടും തന്നെയും ദേഹപരിശോധന നടത്തിയെന്ന കാര്യവും സുരേഷ് ഗോപി മാധ്യമങ്ങളോട് വെളിപ്പെടുത്തി.
സുധാകരനുമായി നിരന്തരം താൻ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. സുധാകരന് യോഗ്യമല്ലാത്ത വേദന പാർട്ടി അടിച്ചേൽപ്പിക്കുന്നു എന്നറിഞ്ഞപ്പോളക്കെ വിളിച്ചിട്ടുണ്ട്. പാർട്ടിയിൽനിന്ന് പ്രതിസന്ധി നേരിടുന്നു എന്നറിഞ്ഞിട്ടാണ് സുധാകരനെ താൻ വിളിക്കാറുള്ളത്. സുധാകരനെ കേരളത്തിലെ ജനങ്ങൾക്കറിയാം. സുധാകരന് ബിജെപി പിന്തുണ നൽകണം എന്ന് പാർട്ടിയോട് പറയാൻ തനിക്കാവില്ല. പല പ്രതിസന്ധികളിലും അദ്ദേഹത്തെ താൻ വിളിച്ചിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.
പാചകവാതക പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്. ഹോട്ടൽ അടച്ചാലും പെട്ടെന്ന് തുറപ്പിക്കാനുള്ള ശ്രമം ഉണ്ടാകും. ഗാർഹിക പാചക വാതക പ്രതിസന്ധിയിലേക്ക് എത്താതിരിക്കാൻ ആണ് ശ്രമിക്കുന്നത്. പ്രധാനമന്ത്രി എല്ലാതലത്തിലും നയതന്ത്ര ബന്ധങ്ങൾ പ്രശ്നപരിഹാരത്തിന് ഉപയോഗിക്കുന്നുണ്ട്. യുദ്ധം എത്രയും പെട്ടെന്ന് അവസാനിക്കണം. പ്രശ്നപരിഹാരം വരെ സ്വയം നിയന്ത്രണവും ഏർപ്പെടുത്തണം. കൊവിഡ് കാലത്തിന് സമാനമായ സാഹചര്യം ഉണ്ടാകാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam