'പഠിക്കാൻ മുഖ്യമന്ത്രി വിദേശത്ത് പോകണമെന്നില്ല, കണ്ട് പഠിക്കാനെങ്കിൽ ജോർജ് കുളങ്ങരയുടെ യാത്രാവിവരണം കാണട്ടെ'

Published : Oct 16, 2022, 06:49 PM IST
'പഠിക്കാൻ മുഖ്യമന്ത്രി വിദേശത്ത് പോകണമെന്നില്ല, കണ്ട് പഠിക്കാനെങ്കിൽ ജോർജ് കുളങ്ങരയുടെ യാത്രാവിവരണം കാണട്ടെ'

Synopsis

മുഖ്യമന്ത്രി പിണറായി വിജയൻ വദേശ യാത്രയെ പരിഹസിച്ച്  കേന്ദ്രമന്ത്രി വി മുരളീധരൻ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്രയെ പരിഹസിച്ച്  കേന്ദ്രമന്ത്രി വി മുരളീധരൻ. വികസനം കണ്ട് പഠിക്കാൻ മുഖ്യമന്ത്രി ലോകം ചുറ്റേണ്ടതില്ലെന്ന് സാങ്കേതിക വിദ്യ ഏറെ വികസിച്ച ഈ കാലത്ത് ഏത് വികസന പദ്ധതികളും കേരളത്തിലിരുന്ന് മനസിലാക്കാം. ഇനി കണ്ട് മനസിലാക്കാനാണ്  വിദേശയാത്രകൾ എങ്കിൽ മുഖ്യമന്ത്രി സന്തോഷ് ജോർജ് കുളങ്ങരയുടെ യാത്രാവിവരണ പരിപാടി  കാണട്ടെയെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി മുരളീധരൻ പരിഹസിച്ചു. 

ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച്  നാടിന് ഉപകാരപ്രദമല്ലാത്ത കുടുംബയാത്രകൾ എന്തിനെന്നും കേന്ദ്രമന്ത്രി കൊച്ചിയിൽ ചോദിച്ചു.  തൊടുന്യായം പറഞ്ഞുള്ള ലോകയാത്രകൾ ജനം വിലയിരുത്തും. ആറുവർഷത്തെ ഇടതുഭരണം കൊണ്ട് കേരളം ഏറെ പിന്നോട്ടു പോയെന്നും മന്ത്രി പറഞ്ഞു. സിപിഎം നേതാക്കൾ നരബലി നടത്തി മനുഷ്യമാംസം കഴിക്കുന്നു, പ്രതിപക്ഷ എംഎൽഎ പീഡനം നടത്തി ഒളിവിൽ പോകുന്നു തുടങ്ങി കേട്ടുകേൾവില്ലാത്ത കാര്യങ്ങളാണ് സംസ്ഥാനത്ത് ഉണ്ടാകുന്നതെന്നും മന്ത്രി പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് നടത്തി എന്ന് വരുത്തിത്തീർക്കാൻ വേണ്ടി മാത്രമാണ് കോൺഗ്രസിലെ അധ്യക്ഷ തെരഞ്ഞെടുപ്പെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സുരേഷ് ഗോപിയെ ബിജെപിയുടെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും മുരളീധരൻ പറഞ്ഞു. കോർ കമ്മിറ്റിയിലേക്കുള്ള അദ്ദേഹത്തിന്റെ വരവിനെ സ്വാഗതം ചെയ്യുന്നു. സുരേഷ് ഗോപിക്ക് എല്ലാ യോഗ്യതയും ഉണ്ട്. അദ്ദേഹത്തിന്റെ പ്രതിബദ്ധതയിൽ ആർക്കും സംശയമില്ല. 

Read more:  'സിപിഎമ്മിന്‍റേത് പോലെ ഒളിച്ചുകളി വേണ്ട', കോണ്‍ഗ്രസുമായി ദേശീയതലത്തില്‍ സഖ്യം വേണമെന്ന് സിപിഐ കേരളഘടകം

അതേസമയം കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ കേരള ഘടകത്തിന്റെ അറിവോടെയാണ് സുരേഷ് ഗോപിയുടെ സ്ഥാന ലബ്ധി എന്ന രീതിയിൽ പ്രതികരിച്ചിരുന്നു. ആരെയെങ്കിലും ഒഴിവാക്കുന്നതും കൂട്ടി ചേർക്കുന്നതും നേതൃത്വത്തിന്‍റെ  ആശയ വിനിമയത്തിന് ശേഷമാണെന്നായിരുന്നു കെ.സുരേന്ദ്രന്റെ പ്രതികരണം. പാർട്ടിക്ക് സംഭാവന ചെയ്യാൻ കഴിയുന്ന ആളാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്‍റെ  സേവനം കേരളത്തിൽ കൂടുതൽ വേണം. കേന്ദ്രവും സംസ്ഥാനവും കൂട്ടായി ആണ് തീരുമാനം എടുക്കുന്നത് എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം