9 റൂട്ടുകളില്‍ പുതിയ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, കേരളത്തിനില്ല

Published : Jan 13, 2026, 08:23 PM IST
Amrith Bharat express train

Synopsis

ഒമ്പത് റൂട്ടുകളില്‍ പുതിയ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ പ്രഖ്യാപിച്ച് ഇന്ത്യൻ റെയില്‍വേ. മന്ത്രി അശ്വിനി വൈഷ്ണവാണ് പ്രഖ്യാപനം നടത്തിയത്

ദില്ലി: ഒമ്പത് റൂട്ടുകളില്‍ പുതിയ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ പ്രഖ്യാപിച്ച് ഇന്ത്യൻ റെയില്‍വേ. മന്ത്രി അശ്വിനി വൈഷ്ണവാണ് പ്രഖ്യാപനം നടത്തിയത്. തെരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളിനാണ് മുന്തിയ പരിഗണന . തമിഴ്നാടും പരിഗണിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിന് ഒരു ട്രെയിന്‍ പോലും പ്രഖ്യാപിച്ചിട്ടില്ല. ബംഗാളില്‍ നിന്ന് നാഗര്‍കോവില്‍,തിരുച്ചിറപ്പള്ളി,താംബരം, എന്നിവിടങ്ങളിലേക്കാണ് തമിഴ് നാട്ടിലേക്കുള്ള സര്‍വീസുകള്‍. ദില്ലി, യുപി, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലേക്കും ബംഗാളില്‍ നിന്ന് സര്‍വീസുകള്‍ പ്രഖ്യാപിച്ചു. അസം- ഹരിയാന, അസം- യുപി തുടങ്ങിയ റൂട്ടുകളിലേക്കും അമൃത് ഭാരത് എക്സ്പ്രസ് ഓടും. ദീര്‍ഘദൂര റൂട്ടുകളില്‍ താഴ്നന്ന ടിക്കറ്റ് നിരക്കില്‍ സര്‍വീസ് നടത്തുന്ന നോണ്‍ എസി ട്രെയിനുകളാണ് അമൃത് ഭാരത് എക്സ്പ്രസ്

പുതുതായി അമൃത് ഭാരത് എക്സ്പ്രസ് പ്രഖ്യാപിച്ച റൂട്ടുകൾ

ബംഗാൾ-ദില്ലി

ബംഗാൾ-യുപി

അസം -ഹരിയാന

അസം-യുപി

ബംഗാൾ-തമിഴ്നാട്

ബംഗാൾ-നാഗർകോവിൽ

ബംഗാൾ -കർണ്ണാടക

ബംഗാൾ(ആലിപുർദൗർ)-മുംബൈ

കൊൽക്കത്ത -താംബരം

കൊൽക്കത്ത -ദില്ലി

കൊൽക്കത്ത -ബനാറസ്

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നിയമസഭാ മാധ്യമ അവാർഡുകൾ സമ്മാനിച്ചു, ഏഷ്യാനെറ്റ് ന്യൂസിന് 2 പുരസ്കാരം; അഞ്ജു രാജും കെഎം ബിജുവും ഏറ്റുവാങ്ങി
'നിങ്ങൾ ഇന്നൊരു കോൺഗ്രസുകാരിയാണ്, പാർട്ടിയേക്കാൾ വലിയ നിലപാട് പ്രവർത്തകർക്കില്ല': അതിജീവിതയെ അധിക്ഷേപിച്ച ശ്രീനാദേവിക്കെതിരെ സ്നേഹ