യുഎൻഎ സാമ്പത്തിക തട്ടിപ്പ്: പ്രതികളുടെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി

By Web TeamFirst Published Nov 11, 2019, 5:07 PM IST
Highlights

കേസില്‍ ഒന്നാമത്തേയും എട്ടാമത്തേയും പ്രതികളായ ജാസ്മിൻ ഷാ ,ഭാര്യ എന്നിവർ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടില്ല. ഇരുവരും ഇപ്പോഴും  വിദേശത്ത് ഒളിവിലാണ്. 


തൃശൂര്‍: നഴ്സ്മാരുടെ സംഘടനയായ യുഎൻഎയിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികളുടെ മുൻ‌കൂർ ജാമ്യാപേക്ഷ തൃശൂർ ജില്ലാ സെഷൻസ് കോടതി തള്ളി. ഗുരുതരമായ ആരോപണങ്ങൾ നേരിടുന്നതിനാൽ ജാമ്യം നല്‍കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. രണ്ടു മുതൽ 7 വരെ ഉള്ള പ്രതികളാണ് ജാമ്യാപേക്ഷ നൽകിയത്. 

അതേസമയം കേസില്‍ ഒന്നാമത്തേയും എട്ടാമത്തേയും പ്രതികളായ ജാസ്മിൻ ഷാ ,ഭാര്യ എന്നിവർ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടില്ല. ഇരുവരും ഇപ്പോഴും  വിദേശത്ത് ഒളിവിലാണ്. 

യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍റെ ഫണ്ടിൽ നിന്ന് 2017 മുതൽ 2019 ജനുവരി വരെയുള്ള കാലയളവില്‍ 3.5 കോടി രൂപ പ്രതികള്‍ തട്ടിയെടുത്തെന്നാണ് കേസ്. കേസില്‍ പ്രതികളെല്ലാം ഒളിവിലാണ്. നേരത്തെ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു

click me!