'വിദ്യാർത്ഥികളെ മാനസിക ആഘാതത്തിലേക്ക് തള്ളിവിട്ടു'; ജെഎന്‍യു വിദ്യാര്‍ത്ഥി സമരത്തിനെതിരെ സര്‍ക്കുലര്‍

By Web TeamFirst Published Dec 5, 2019, 9:49 PM IST
Highlights

സമരം സർവ്വകലാശാലയെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്നും സര്‍വ്വകലാശാലയുടെ ആരോപണം.

ദില്ലി: ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി സമരത്തിനെതിരെ ആരോപണവുമായി സർവ്വകലാശാല സർക്കുലർ. നിരപരാധികളായ വിദ്യാർത്ഥികളെ മാനസിക ആഘാതത്തിലേക്ക് സമരം തള്ളി വിട്ടെന്നാണ് സര്‍ക്കുലറിലെ ആരോപണം. കൂടാതെ സമരം നിരവധി പ്രതിസന്ധികള്‍ സൃഷ്ടിച്ചെന്നും സര്‍ക്കുലറിലൂടെ സര്‍വ്വകലാശാല ആരോപിക്കുന്നു. പഠനപ്രവർത്തനങ്ങൾ പൂർത്തിയാക്കാത്തതിനാൽ പല വിദ്യാർത്ഥികളും നിരാശരാണ്. സമരം ചെയ്യുന്ന  വിദ്യാർത്ഥികൾ ഓഫീസുകൾ പ്രവർത്തിപ്പിക്കാൻ അനുവദിക്കാത്തതിനാൽ ജീവനക്കാര്‍ പ്രതിന്ധിയിലായി. 

ക്യാമ്പസിനുള്ളിൽ വിദ്യാർത്ഥികളുടെ മുദ്രാവാക്യം വിളി കാരണം സർവ്വകലാശാല ജീവനക്കാരുടെ കുട്ടികളെയും പ്രായമായവരെയും ബുദ്ധിമുട്ടിലാക്കുന്നു. സമരം സർവകലാശാലയെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്നും സര്‍വ്വകലാശാല  ആരോപിക്കുന്നുണ്ട്.  അതേസമയം വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യത്തെ പരിഗണിക്കാതെ സർവകലാശാല മുതലകണ്ണീർ ഒഴുക്കുകയാണെന്ന് വിദ്യാർത്ഥി യൂണിയന്‍ ആരോപിച്ചു. 

click me!