സർവ്വകലാശാല നിയമ ഭേദഗതി ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു: വിസി നിയമനം കുറ്റമറ്റതാക്കുമെന്ന് മന്ത്രി ബിന്ദു

Published : Aug 24, 2022, 06:44 PM IST
സർവ്വകലാശാല നിയമ ഭേദഗതി ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു: വിസി നിയമനം കുറ്റമറ്റതാക്കുമെന്ന് മന്ത്രി ബിന്ദു

Synopsis

ഗവർണ്ണർ സർക്കാർ പോര് മുറുകുന്നതിനിടെ ആണ് സർവ്വകാലാശാലകളിൽ ഗവർണ്ണറുടെ അധികാരം കുറക്കുന്ന ബിൽ സഭയിൽ അവതരിപ്പിച്ചത്.

തിരുവനന്തപുരം: ഗവർണ്ണറുടെ അധികാരം വെട്ടികുറക്കുന്ന സർവ്വകലാശാല നിയമ ഭേദഗതി ബിൽ നിയമസഭ  സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. വിസി നിയമനം കൂടുതൽ കുറ്റമറ്റതാക്കാൻ വേണ്ടിയാണു ബിൽ എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ന്യായീകരിച്ചു.  വിസി നിയമനത്തിൽ ഗവർണ്ണർമാർ വഴി ആ‍ര്‍എസ്എസ് നോമിനികളെ നിയമിക്കാൻ ശ്രമം നടക്കുന്നുവെന്ന് കെ.ടി.ജലീൽ ആരോപിച്ചു. ബിൽ  ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ് പ്രതിപക്ഷം സഭയിൽ ശക്തമായി എതിർപ്പ് ഉന്നയിച്ചു.

ഗവർണ്ണർ സർക്കാർ പോര് മുറുകുന്നതിനിടെ ആണ് സർവ്വകാലാശാലകളിൽ ഗവർണ്ണറുടെ അധികാരം കുറക്കുന്ന ബിൽ സഭയിൽ അവതരിപ്പിച്ചത്. ഗവർണ്ണർമാരെ ആ‍ര്‍എസ്എസ് ഉപയോഗിക്കുന്നുവെന്ന ആക്ഷേപം ഉന്നയിച്ച മുസ്ലീം ലീഗ് എങ്കിലും ബില്ലിനെ പിന്തുണക്കണം എന്ന് കെടി ജലീൽ ആവശ്യപ്പെട്ടു. ഭരണഘടന വിരുദ്ധമായ ബിൽ കോടതിയിൽ നിലനിൽക്കില്ലെന്നു പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

ചട്ടപ്രകാരം മൂന്നംഗ സെ‍ര്‍ച്ച് കമ്മിറ്റിയാണ് വൈസ് ചാൻസല‍റെ നിയമിക്കേണ്ടത്. നിലവിൽ ഒരു യുജിസി പ്രതിനിധി, ഒരു ഗവര്‍ണറുടെ പ്രതിനിധി, സര്‍ക്കാര്‍ പ്രതിനിധി എന്ന രീതിയിലാണ് സെര്ച്ച് കമ്മിറ്റി രൂപീകരിക്കുന്നത്. സെര്‍ച്ച് കമ്മിറ്റിിയൽ രണ്ട് സര്‍ക്കാര്‍ പ്രതിനിധികളെ കൂടി ഉൾപ്പെടുത്തി. അഞ്ച് അംഗ സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാനും അതു വഴി സര്‍ക്കാരിനെ താത്പര്യമുള്ളവരെ വൈസ് ചാൻസലര്‍ പദവിയിലേക്ക് കൊണ്ടു വരാനുമാണ് സര്‍ക്കാര്‍ പുതിയ ഭേദഗതി കൊണ്ടു വന്നിരിക്കുന്നത്. കമ്മിറ്റിയിൽ പുതുതായി ചേർക്കുന്ന ഉന്നത് വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ആകും ഇനി കൺവീനർ അതേസമയം നിയമസഭ ബിൽ പാസ്സാക്കിയാലും ബില്ലിൽ ഗവര്‍ണര്‍ ഒപ്പിടാനുള്ള സാധ്യത കുറവാണ്. 

 

ജിഎസ്ടി വരുമാനം കൂട്ടാൻ 'വയറുവേദന'യെന്ന് പറയൂ, ഇതര സംസ്ഥാനങ്ങളിലെ ഉത്പന്നങ്ങൾ ഒഴിവാക്കാൻ ആവശ്യപ്പെട്ട് മന്ത്രി

ഔദ്യോഗിക സ്ഥാനത്ത് നിന്നും വിരമിച്ച ഒരാള്‍ക്ക് ഇന്ത്യയില്‍ ഒരു വിലയുമില്ലെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ

 

 

പ്രവാചക വിരുദ്ധ പരാമ‍ർശം: ഹൈദരാബാദിൽ പ്രതിഷേധം അക്രമാസക്തം, പൊലീസ് ജീപ്പ് തല്ലി തകർത്തു

 

ഹൈദരാബാദ്: ബിജെപി എംഎൽഎ രാജാ സിംഗിന്റെ പ്രവാചക വിരുദ്ധ പരാമർശത്തിൽ ഹൈദരാബാദിൽ വ്യാപക പ്രതിഷേധം. മുസ്ലിം സംഘടനകൾ  ചാര്‍മിനാറിന് മുന്നിൽ നടത്തിയ പ്രക്ഷോഭം അക്രമാസക്തമായി. പൊലീസ് ജീപ്പ് തല്ലി തകര്‍ത്തു. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. പ്രതിഷേധത്തിനിടെ കുട്ടികളെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിക്കുന്ന വീഡിയോ പുറത്ത് വന്നു. 

യൂട്യൂബ് ചാനലിലൂടെ പ്രവാചകനെതിരെ വിവാദ പരാമര്‍ശം നടത്തി അറസ്റ്റിലായ ബിജെപി എംഎല്‍എ. ടി. രാജാ സിംഗിന് ഇന്നലെ രാത്രിയാണ് കോടതി ജാമ്യം അനുവദിച്ചത്. പുറത്തിറങ്ങിയ രാജാ സിംഗിന് വന്‍ സ്വീകരണമാണ് അനുയായികള്‍ നല്‍കിയത്. പിന്നാലെ ചാര്‍മിനാറിന് മുന്നിലേക്ക് മുസ്ലിം സംഘടനകള്‍ പ്രതിഷേധവുമായി ഇരച്ചെത്തി. പൊലീസ് നേരെ കല്ലേറുണ്ടായി. പൊലീസ് ജീപ്പുകള്‍ അക്രമിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തി വീശി. ചാര്‍മിനാറിലേക്കുള്ള വീഥിയില്‍ മുസ്ലീം സംഘടനകള്‍ കറുത്ത കൊടി കുത്തി. രാജാ സിംഗിനെ വീണ്ടും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബിജെപി പ്രവർത്തകരായ ദമ്പതികളെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി
'ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി': നടിയെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മി