വിദ്യാര്‍ത്ഥികളുടെ എതിര്‍പ്പ് ഫലം കണ്ടില്ല; സംസ്ഥാനത്തെ വിവിധ സർവ്വകലാശാല പരീക്ഷകൾ നാളെ തുടങ്ങും

By Web TeamFirst Published Jun 27, 2021, 2:27 PM IST
Highlights

സർവ്വകലാശാലയുടെ അധികാര പരിധിക്ക് പുറത്തുള്ള കോളേജുകളിൽ 435 കുട്ടികൾക്ക് പരീക്ഷാകന്ദ്രങ്ങൾ അനുവദിച്ചെന്ന് കേരള സർവ്വകലാശാല അറിയിച്ചു. 

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ എതിർപ്പുകൾക്കിടെ സംസ്ഥാനത്തെ വിവിധ സർവ്വകലാശാല പരീക്ഷകൾ നാളെ തുടങ്ങും. കൊവിഡ് കാലത്തെ ഓഫ്‍ലൈന്‍ പരീക്ഷ മാറ്റിവയ്ക്കണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം പ്രതിപക്ഷവും ഏറ്റെടുത്തിരുന്നു. എന്നാൽ ആശങ്കക്ക് അടിസ്ഥാനമില്ലെന്നും കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നുമാണ് സർവ്വകലാശാലകൾ അറിയിക്കുന്നത്

സർവ്വകലാശാലകളിലെ ബിരുദ ബിരുദാനന്തര പരീക്ഷകളാണ് നാളെ തുടങ്ങുന്നത്. രോഗവ്യാപനം കൂടൂന്ന സമയത്ത് ഓഫ്‍ലൈന്‍ പരീക്ഷ നടത്തുന്നതിന്റെ  ആശങ്കയാണ് വിദ്യാർത്ഥികൾക്കുള്ളത്. വാക്സീൻ എല്ലാവർക്കും കിട്ടിയിട്ടില്ല. വാക്സീൻ എല്ലാവർക്കും ലഭിച്ചില്ല തുടങ്ങിയ ആശങ്കകളാണ് ഭൂരിപക്ഷം വിദ്യാർത്ഥികളും പങ്ക് വെക്കുന്നത്. പരീക്ഷ മാറ്റിവെക്കുന്നത് അക്കാദമിക് രംഗത്തെ പ്രതികൂലമായി ബാധിക്കുമെന്നും ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും സർവ്വകലാശാലകൾ വ്യക്തമാക്കുന്നു. 

സർവ്വകലാശാലയുടെ അധികാര പരിധിക്ക് പുറത്തുള്ള കോളേജുകളിൽ 435 കുട്ടികൾക്ക് പരീക്ഷാകന്ദ്രങ്ങൾ അനുവദിച്ചെന്ന് കേരള സർവ്വകലാശാല അറിയിച്ചു. ബിഎസ്‍സി, ബി കോം പരീക്ഷകൾ രാവിലെയും ബിഎ പരീക്ഷകൾ ഉച്ചയ്ക്കുമാണ്. കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കും.  പരീക്ഷകൾ നടത്താൻ സർക്കാരും സർവ്വകലാശാലകളോട് ആവശ്യപ്പെട്ടിരുന്നു.
 

click me!