'കേസ് സ്വന്തം ചെലവിൽ മതി, ഗവർണർക്കെതിരായ കേസിന് മുടക്കിയ സർവ്വകലാശാല ഫണ്ട് തിരിച്ചടക്കണം'; വിസിമാരോട് ഗവർണർ

Published : Jul 10, 2024, 03:08 PM ISTUpdated : Jul 10, 2024, 03:09 PM IST
'കേസ് സ്വന്തം ചെലവിൽ മതി, ഗവർണർക്കെതിരായ കേസിന് മുടക്കിയ സർവ്വകലാശാല ഫണ്ട് തിരിച്ചടക്കണം'; വിസിമാരോട് ഗവർണർ

Synopsis

കേസ് നടത്താൻ 1.13 കോടിയാണ് വിസിമാർ ചെലവാക്കിയത്. ഈ തുക തിരികെ അടയ്ക്കാനാണ് നിർദ്ദേശം.

തിരുവനന്തപുരം : ചാൻസിലർക്കെതിരെ കോടതിയിൽ കേസ് നടത്തുന്ന വിസിമാർ സ്വന്തം ചെലവിൽ കേസ് നടത്തണമെന്ന് ചാൻസിലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണർക്ക് എതിരെ കേസ് നടത്താൻ ഉപയോഗിച്ച സർവ്വകലാശാല ഫണ്ട് തിരിച്ചടക്കണമെന്ന് ഗവർണർ നിർദ്ദേശിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി വിസിമാർക്ക് ഗവർണർ നോട്ടീസ് അയച്ചു. കേസ് നടത്താൻ 1.13 കോടിയാണ് വിസിമാർ ചെലവാക്കിയിരുന്നത്. ഈ തുക തിരികെ അടയ്ക്കാനാണ് ഗവർണർ നിർദ്ദേശം നൽകിയത്..

'ജാമ്യം അനുവദിച്ചാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകും', കൊച്ചി അവയവക്കടത്ത് പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

 

 


 

PREV
Read more Articles on
click me!

Recommended Stories

'രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി, മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല': മുഖ്യമന്ത്രി
തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി