ഇന്ധന വില വർധനക്കെതിരെ സംസ്ഥാനത്ത് ഇന്ന് ചക്ര സ്തംഭന സമരം

By Web TeamFirst Published Jun 21, 2021, 7:11 AM IST
Highlights

രാവിലെ 11 മണി മുതല്‍ കാൽമണിക്കൂർ വാഹനങ്ങള്‍ നിരത്തിൽ നിർത്തിയിടും. കേന്ദ്രം നികുതി വെട്ടിച്ചുരുക്കണമെന്ന് തൊഴിലാളി യൂണിയനുകൾ.

തിരുവനന്തപുരം: ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ചക്ര സ്തംഭന സമരം നടക്കും. സിഐടിയു, ഐഎൻടിയുസി, എഐറ്റിയുസി ഉൾപ്പടെ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ സംയുക്തമായാണ് സമരം.

രാവിലെ 11 മുതല്‍ 11.15 വരെ  വാഹനങ്ങള്‍  എവിടെയാണോ അവിടെ നിര്‍ത്തിയിട്ടായിരിക്കും പ്രതിഷേധം. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള അവശ്യ സര്‍വ്വീസുകളെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്രം നികുതി വെട്ടിച്ചുരുക്കണമെന്നാണ് ആവശ്യം. അതേസമയം, സംസ്ഥാനങ്ങൾ ഈടാക്കുന്ന നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെടില്ലെന്ന് സമരസമിതി അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!