'ഗോവിന്ദച്ചാമി കിണറിൽ കയറിൽ പിടിച്ച് കിടക്കുന്നതാണ് കണ്ടത്, ഒച്ചയിട്ടാൽ കുത്തിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി'; ദൃക്സാക്ഷിയായ ഉണ്ണിക്ക‍ൃഷ്ണൻ

Published : Jul 25, 2025, 05:22 PM ISTUpdated : Jul 25, 2025, 08:34 PM IST
govindachamy

Synopsis

കണ്ണൂരിലെ അതീവ സുരക്ഷ ജയിലിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച കൊടുംകുറ്റവാളി ​ഗോവിന്ദച്ചാമി ഒളിച്ചിരുന്നത് ആളൊഴിഞ്ഞ കെട്ടിടത്തിലെ കിണറ്റിനുള്ളിലാണ്.

കണ്ണൂർ: കൊന്നുകളയുമെന്ന് ​ഗോവിന്ദച്ചാമി തന്നെ ഭീഷണിപ്പെടുത്തിയതായി ഉണ്ണിക്കൃഷ്ണൻ. കണ്ണൂരിലെ  ജയിലിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച കൊടുംകുറ്റവാളി ​ഗോവിന്ദച്ചാമി ഒളിച്ചിരുന്നത് ആളൊഴിഞ്ഞ കെട്ടിടത്തിലെ കിണറ്റിനുള്ളിലാണ്. ​ഗോവിന്ദച്ചാമി കിണറ്റിലുണ്ടെന്ന് ആദ്യം കണ്ടത് ഉണ്ണിക്കൃഷ്ണനാണ്. വാർത്ത അറിഞ്ഞ ഉടനെ നാട്ടുകാർക്കൊപ്പം തിരച്ചിലിന് എത്തിയതായിരുന്നു ഉണ്ണിക്കൃഷ്ണൻ. സംശയം തോന്നി പരിശോധനക്കെത്തിയപ്പോൾ ​ഗോവിന്ദച്ചാമി കിണറിനുള്ളിൽ കയറിൽ തൂങ്ങി നിൽക്കുന്നതാണ് കണ്ടത്. ഒച്ചയിട്ടപ്പോൾ, ഒച്ചയിട്ടാൽ കുത്തിക്കൊല്ലും എന്ന് പറഞ്ഞു. നി പോടാ എന്ന് ഞാൻ പറഞ്ഞു. അപ്പോഴത്തേക്കും എല്ലാവരും ഓടിവന്നു. കിണറിനുള്ളിൽ നിന്നും അവനെ വലിച്ചു കയറ്റി. ഉണ്ണിക്കൃഷ്ണന്റെ വാക്കുകൾ.

ഇന്ന് പുലര്‍ച്ചെയാണ് കണ്ണൂര്‍ ജയിലിൽ നിന്നും ഗോവിന്ദച്ചാമി ജയിൽ ചാടിയത്. ആറ് മണിക്കൂര്‍ നേരത്തെ തെരച്ചിലിനൊടുവിൽ തളാപ്പിലെ വീട്ടുവളപ്പിലെ കിണറ്റിൽ നിന്നാണ് ഇയാളെ നാട്ടുകാരും പൊലീസും ചേര്‍ന്ന് പിടികൂടിയത്. ഒന്നരമാസത്തെ ആസൂത്രണത്തിന് ഒടുവിലാണ് ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം. 

 

 

PREV
Read more Articles on
click me!

Recommended Stories

കളം നിറഞ്ഞത് സ്വർണ്ണക്കൊള്ളയും പെണ്ണുകേസും, ബഹ്മാസ്ത്രത്തിൽ കണ്ണുവച്ച് എൽഡിഎഫും യുഡിഎഫും, സുവർണാവസരം നോട്ടമിട്ട് ബിജെപി; ഒന്നാം ഘട്ടത്തിൽ ആവോളം പ്രതീഷ
ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂടിക്കാഴ്ച ശരിവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'എകെജി സെൻ്റെറിലായിരുന്നു കൂടിക്കാഴ്ച'