'ലിസി മാത്യുവിനെതിരെ അകാരണമായി നടപടി'; കാലടി സര്‍വകലാശാലയിൽ ഇടത് അധ്യാപക സംഘടനയുടെ പ്രതിഷേധം

Published : Apr 30, 2026, 04:33 PM IST
kalady university

Synopsis

കാലടി സംസ്കൃത സർവകലാശാല പരീക്ഷാ കൺട്രോളറും സീനിയർ പബ്ലിക്കേഷൻസ് ഓഫീസറുമായിരുന്ന ഡോ. ലിസി മാത്യുവിനെതിരെ വൈസ് ചാൻസിലർ സിസ തോമസ് അകാരണമായി നടപടികളെടുക്കുന്നുവെന്നാരോപിച്ച് പ്രതിഷേധവുമായി കാലടി സർവകലാശാലയിലെ ഇടത് അധ്യാപക സംഘടനയായ എഎസ്‍എസ്‍യുടി.

എറണാകുളം: കാലടി സംസ്കൃത സർവകലാശാല പരീക്ഷാ കൺട്രോളറും സീനിയർ പബ്ലിക്കേഷൻസ് ഓഫീസറുമായിരുന്ന ഡോ. ലിസി മാത്യുവിനെതിരെ വൈസ് ചാൻസിലർ സിസ തോമസ് അകാരണമായി നടപടികളെടുക്കുന്നുവെന്നാരോപിച്ച് പ്രതിഷേധവുമായി കാലടി സർവകലാശാലയിലെ ഇടത് അധ്യാപക സംഘടനയായ എഎസ്‍എസ്‍യുടി. ചട്ടമ്പി സ്വാമികളുടെ ജീവചരിത്രം അച്ചടിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിലും പരീക്ഷ തോറ്റ വിദ്യാർത്ഥിയെ വിജയിപ്പിച്ചുവെന്ന വിഷയത്തിലും ലിസി മാത്യുവിന് പങ്കുണ്ടെന്ന് കണ്ടെത്തി വിസി കുറ്റപത്രം സമർപ്പിച്ചിരുന്നു. 

ചുമതലകളിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. ലിസി മാത്യു വിരമിക്കുന്ന ദിവസം കൂടിയായ ഇന്നാണ് അധ്യാപകർ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. 31 വർഷത്തെ സേവനത്തിന് തനിക്ക് ലഭിച്ച പ്രതിഫലമാണിതെന്നും സിസ തോമസ് വിസിയായി ചുമതലയേറ്റെടുത്ത ശേഷം നടക്കുന്നത് ഭരണകൂട ഭീകരതയെന്നും ഡോക്ടർ ലിസി മാത്യു പ്രതികരിച്ചു. താൻ സീനിയർ പ്രഫസർ ആണെന്നും സ്ഥിരം വിസിയാകാനുള്ള യോഗ്യതയുള്ള ആളാണെന്നും അതിനാലാകാം തന്നെ ഉന്നം വയ്ക്കുന്നതെന്നും ലിസി മാത്യു ആരോപിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം പീഡന പരാതി: ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ മെയ് 14 ന് വാദം കേൾക്കും
പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റൽ വോട്ടിന് ഇനി അവസരമില്ല, ഇടക്കാല ഉത്തരവിനുള്ള ആവശ്യം തള്ളി ഹൈക്കോടതി