തൃശ്ശൂർ പൂരത്തിന് പോകാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസം: കൊല്ലത്ത് നിന്ന് തൃശ്ശൂരിലേക്കും തിരിച്ചും 2 സ്പെഷ്യൽ മെമു ട്രെയിനുകൾ സർവീസ് നടത്തും

Published : Apr 24, 2026, 07:09 PM IST
memu train

Synopsis

തൃശ്ശൂർ പൂരത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ദക്ഷിണ റെയിൽവേ കൊല്ലം - തൃശ്ശൂർ റൂട്ടിൽ പ്രത്യേക മെമു ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു. ഏപ്രിൽ 26 ഞായറാഴ്ചയാണ് ഈ സർവീസുകൾ ലഭ്യമാകുക. പൂരത്തിന് പോകുന്നവർക്കും മടങ്ങിവരുന്നവർക്കും സൗകര്യപ്രദമായ രീതിയിലാണ് സമയക്രമം.

തൃശ്ശൂർ: തൃശ്ശൂർ പൂരത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് പരിഗണിച്ചു കൊല്ലം - തൃശ്ശൂർ റൂട്ടിൽ സ്പെഷ്യൽ മെമു ട്രെയിനുകൾ സർവീസ് നടത്തുമെന്ന് ദക്ഷിണ റെയിൽവേ. പൂരപ്രേമികളുടെ യാത്രാസൗകര്യം കണക്കിലെടുത്താണിത്. ഏപ്രിൽ 26 ഞായറാഴ്ചയാണ് ഈ സർവീസുകൾ ലഭ്യമാകുക. 12 കോച്ചുകളുള്ള മെമു റാക്കുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. പൂരത്തിന് പോകുന്നവർക്കും തിരികെ വരുന്നവർക്കും ഏറെ ഉപകാരപ്പെടുന്ന രീതിയിലാണ് ഈ ട്രെയിനിന്റെ സമയക്രമം നിശ്ചയിച്ചിരിക്കുന്നതെന്ന് റെയിൽവെ അറിയിച്ചു.

കൊല്ലം - തൃശ്ശൂർ മെമു (06187): ഏപ്രിൽ 26 ഞായറാഴ്ച രാവിലെ 08.20-ന് കൊല്ലം ജംഗ്ഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പെരിനാട് (08.30), ശാസ്താംകോട്ട (08.41), കരുനാഗപ്പള്ളി (08.51), ഓച്ചിറ (09.00), കായംകുളം (09.08), മാവേലിക്കര (09.17), ചെങ്ങന്നൂർ (09.28), തിരുവല്ല (09.37), ചങ്ങനാശ്ശേരി (09.46), ചിങ്ങവനം (09.55), കോട്ടയം (10.03), ഏറ്റുമാനൂർ (10.15), കുറുപ്പന്തറ (10.26), വൈക്കം റോഡ് (10.35), പിറവം റോഡ് (10.48), മുളന്തുരുത്തി (11.01), തൃപ്പൂണിത്തുറ (11.13), എറണാകുളം ടൗൺ (11.30), ഇടപ്പള്ളി (11.42), കളമശ്ശേരി (11.50), ആലുവ (11.58), അങ്കമാലി (12.08), കൊരട്ടി അങ്ങാടി (12.13), ചാലക്കുടി (12.23), ഇരിങ്ങാലക്കുട (12.32), പുതുക്കാട് (12.44), ഒല്ലൂർ (12.53) എന്നീ സ്റ്റേഷനുകളിൽ നിർത്തിയ ശേഷം ഉച്ചയ്ക്ക് 01.30-ന് തൃശ്ശൂരിലെത്തും.

തൃശ്ശൂർ - കൊല്ലം മെമു (06188): ഏപ്രിൽ 26 ഞായറാഴ്ച രാത്രി 09.30-ന് തൃശ്ശൂരിൽ നിന്ന് മടങ്ങുന്ന ട്രെയിൻ ഒല്ലൂർ (09.38), പുതുക്കാട് (09.47), ഇരിങ്ങാലക്കുട (09.59), ചാലക്കുടി (10.07), കൊരട്ടി അങ്ങാടി (10.17), അങ്കമാലി (10.25), ആലുവ (10.37), കളമശ്ശേരി (10.45), ഇടപ്പള്ളി (10.53), എറണാകുളം ടൗൺ (11.02), തൃപ്പൂണിത്തുറ (11.21), മുളന്തുരുത്തി (11.30), പിറവം റോഡ് (11.40), വൈക്കം റോഡ് (11.46), കുറുപ്പന്തറ (11.55), ഏറ്റുമാനൂർ (12.03 AM), കോട്ടയം (12.12 AM), ചിങ്ങവനം (12.21 AM), ചങ്ങനാശ്ശേരി (12.30 AM), തിരുവല്ല (12.40 AM), ചെങ്ങന്നൂർ (12.49 AM), മാവേലിക്കര (01.00 AM), കായംകുളം (01.09 AM), ഓച്ചിറ (01.18 AM), കരുനാഗപ്പള്ളി (01.27 AM), ശാസ്താംകോട്ട (01.36 AM), പെരിനാട് (01.47 AM) എന്നിങ്ങനെ ഓരോ സ്റ്റേഷനിലും നിർത്തുന്നതാണ്. ഏപ്രിൽ 27 തിങ്കളാഴ്ച പുലർച്ചെ 02.30-ന് ട്രെയിൻ കൊല്ലം ജംഗ്ഷനിൽ യാത്ര അവസാനിപ്പിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് വ്യാജ രേഖ ചമച്ച് സ്പായിൽ ജോലി; ജീവനക്കാരായ 2 ബം​ഗ്ലാദേശി സ്ത്രീകൾ അറസ്റ്റിൽ
കിഴക്കമ്പലത്തെ ജംഗിൾ പാർക്കിൽ അഞ്ച് വയസ്സുകാരന്‍റെ മരണം; പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ഭരണ സമിതി