ബില്ലടച്ചില്ല, 'പൊലീസി'നെതിരെ കെഎസ്ഇബി ജപ്തി ഭീഷണി, ഇങ്ങോട്ട് തരാനുള്ളത് തന്നിട്ട് പറയാമെന്ന് മറുപടി, പോര്

Published : May 15, 2023, 11:03 AM ISTUpdated : May 15, 2023, 11:06 AM IST
ബില്ലടച്ചില്ല, 'പൊലീസി'നെതിരെ കെഎസ്ഇബി ജപ്തി ഭീഷണി, ഇങ്ങോട്ട് തരാനുള്ളത് തന്നിട്ട് പറയാമെന്ന് മറുപടി, പോര്

Synopsis

വൈദ്യുതി കുടിശ്ശിക നൽകുന്നതിനെ ചൊല്ലി കെഎസ്ഇബിയും പൊലീസും തമ്മിൽ അസാധാരണ പോര്.

തിരുവനന്തപുരം: വൈദ്യുതി കുടിശ്ശിക നൽകുന്നതിനെ ചൊല്ലി കെഎസ്ഇബിയും പൊലീസും തമ്മിൽ അസാധാരണ പോര്. കുടിശ്ശിക അടക്കാത്തതിനാൽ ജപ്തി നടപടിക്ക് നോട്ടീസ് നൽകിയ ബോർഡിന് തിരിച്ച് കത്ത് നൽകി പൊലീസ്. കെഎസ്ഇബിക്ക് സംരക്ഷണം നൽകിയ വകയിലെ 130 കോടി നൽകിയ ശേഷം കുടിശ്ശികയെ കുറിച്ച് സംസാരിക്കാമെന്നാണ് എഡിജിപിയുടെ കത്ത്. രണ്ട് സർക്കാർ വകുപ്പുകൾ തമ്മിൽ കുടിശ്ശികയിൽ പൊരിഞ്ഞ പോരാണ് നടക്കുന്നത്.

വൈദ്യുതി കുടിശിക നൽകാത്തതിനാൽ കെഎപി മൂന്നാം ബറ്റാലിയനെതിരെയാണ് വൈദ്യുതി ബോർഡ് ജപ്തി നടപടികള്‍ തുങ്ങിയത്. 2004 മുതൽ 2009 വരെയുള്ള കുടിശികയും പിഴയും അടച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജപ്തി നോട്ടീസ്. സമാനമായി പല പൊലിസ് യൂണിറ്റുകള്‍ക്കും നോട്ടീസെത്തിയതോടെയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ തുടർ നടപടി അസാധാരണം. കെഎസ്ഇബി ആസ്ഥാനത്തിനും, അണകെട്ടുകള്‍ക്കും, സംഭരണ കേന്ദ്രങ്ങള്‍ക്കുമെല്ലാം സംരക്ഷണം നൽകുന്നത് പൊലിസാണ്. സംരക്ഷണം നൽകുന്നതിന് ബോർഡ് പണം നൽകുന്നുണ്ട്. പൊലിസടക്കേണ്ട വൈദ്യുതി ചാർജ്ജും സംരക്ഷണത്തിന് നൽകേണ്ട പ്രതിഫലവും കൂട്ടിക്കിഴിച്ച് തിട്ടപ്പെട്ടുത്തി ഇരുകൂട്ടരും മുന്നോട്ടുപോവുകയായിരുന്നു. 

2021ല്‍ തുക കൈമാറ്റ സംബന്ധിച്ച തർക്കമുണ്ടായി. അങ്ങനെ വൈദ്യുതിക്കു തുക പകരം പൊലിസിന് നൽകേണ്ട പ്രതിഫലം കുറവു ചെയ്യുന്ന കാര്യത്തിൽ അങ്ങോട്ടും ഇങ്ങോട്ടും ഏറെനാളായി തർക്കമുണ്ട്. ഇതിനിടെ ബോർഡ് കുടിശിക ചൂണ്ടികാട്ടി നോട്ടീസുകള്‍ അയച്ചതാണ് പൊലിസ് ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചത്. 130 കോടിരൂപ പൊലിസിന് നൽകാനുള്ള തുക ആദ്യം നൽകിയിട്ട് ജപ്തി ആലോചിക്കാമെന്നാണ് തുറന്നടിച്ച് പൊലിസ് ആസ്ഥാന എഡിജിപി കെ പത്മകുമാർ കെഎസ്ഇബി ചെയർമാന് കത്ത് നൽകി. 

Read more: '15 പേർക്ക് ബോട്ടിൽ കയറാൻ 300 രൂപ മതിയെന്ന വാഗ്ദാനത്തിൽ വീണുപോയതാണ്': 11 പേർ മരിച്ച വീട്ടിലെ ഗൃഹനാഥൻ പറയുന്നു

സംരക്ഷണം നൽകുന്നതിനുള്ള കുടിശിക പിരിച്ചെടുക്കാത്തതിനാൽ പല ഓഡിറ്റുകള്‍ക്കും പൊലിസ് മറുപടി നൽകേണ്ടിവരുന്നു. അതിനാൽ തരാനുള്ള പണം ഡിജിപിയുടെ പേരിൽ ഡിമാൻഡ് ഡ്രാഫിറ്റായി ഉടൻ നൽകണം. കുടിശിക അടയക്കണമെന്ന കാര്യത്തിൽ ബോർഡ് ഉന്നയിച്ച ന്യായങ്ങളിൽ വ്യക്തതേടി സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. അപ്പോള്‍ സർക്കാർ തീരുമാനം വന്നശേഷം ഒരു സെറ്റിൽമെറ്റുണ്ടാക്കമെന്നാണ് എഡിജിപിക്ക് നൽകിയിയ കത്ത്. കുടിശികപ്പോരിൽ കെഎസ്ഇബിയുടെ അടുത്തനീക്കമാണ് പ്രധാനം

PREV
Read more Articles on
click me!

Recommended Stories

രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി
തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ വിൽപനക്ക് വച്ചവരും പണം നൽകി കണ്ടവരും കുടുങ്ങും, ഐപി അഡ്രസുകൾ കിട്ടി