രാഹുൽ ഗാന്ധിക്ക് നേരെ വധഭീഷണി, പ്രതി യുപി സ്വദേശി; കേസെടുത്ത് പൊലീസ് 

Published : May 22, 2023, 06:06 PM ISTUpdated : May 22, 2023, 06:14 PM IST
രാഹുൽ ഗാന്ധിക്ക് നേരെ വധഭീഷണി, പ്രതി യുപി സ്വദേശി; കേസെടുത്ത് പൊലീസ് 

Synopsis

കോൺഗ്രസ് പാർട്ടി മീഡിയ കൺവീനർ ലല്ലൻ കുമാറിന്റെ ഫോണിൽ വിളിച്ചായിരുന്നു വധ ഭീഷണി. കഴിഞ്ഞ മാർച്ച് 25 നാണ് കേസിനാസ്പദമായ വധഭീഷണിയുണ്ടായത്. 

ദില്ലി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നേരെ വധഭീഷണി മുഴക്കിയ യുപി സ്വദേശിക്കെതിരെ കേസ്. ഖൊരഖ്പൂർ സ്വദേശി മനോജ് റായ്ക്കെതിരെ ലക്നൗ പൊലീസാണ് കേസെടുത്തത്. കോൺഗ്രസ് പാർട്ടി മീഡിയ കൺവീനർ ലല്ലൻ കുമാറിന്റെ ഫോണിൽ വിളിച്ചായിരുന്നു മനോജ് വധ ഭീഷണി മുഴക്കിയത്. കഴിഞ്ഞ മാർച്ച് 25 നാണ് കേസിനാസ്പദമായ വധഭീഷണിയുണ്ടായത്. ലല്ലൻ കുമാഖിന്റെ ഫോണിൽ വിളിച്ച മനോജ് രാഹുൽ ഗാന്ധിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസ് അറിയിച്ചതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. 

കോഴിക്കോട്ട് യുവദമ്പതികളെ ആക്രമിച്ച പ്രതിയെ തിരിച്ചറിഞ്ഞു, നടുവട്ടം സ്വദേശി അറസ്റ്റിൽ

രാഹുൽ ഗാന്ധി, നരേന്ദ്രമോദി, യോഗി ആദിത്യനാഥ് അടക്കമുളള രാഷ്ട്രീയ നേതാക്കൾക്കെതിരെ മുമ്പും വധഭീഷണിയുണ്ടായിട്ടുണ്ട്. നേരത്തെ കേരളാ സന്ദർശനത്തിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചാവേർ ആക്രമണത്തിലൂടെ വധിക്കുമെന്ന് ബിജെപി ഓഫീസിലേക്ക് ഭീഷണിക്കത്തെത്തിയിരുന്നു. എറണാകുളം കതൃക്കടവ് സ്വദേശി ജോണിയുടെ പേരിലാണ് കത്തയച്ചത്. പിന്നീടുള്ള അന്വേഷണത്തിൽ ഇയാൾക്ക് കത്തുമായി ബന്ധമില്ലെന്നും കേസിൽപ്പെടുത്താനായി അയൽവാസിയാണ് കത്തയച്ചതെന്നും വ്യക്തമായി. 

 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സംസ്ഥാന മൃഗം, പക്ഷി... ഇപ്പോഴിതാ 'സംസ്ഥാന സൂക്ഷ്മാണു'വിനെ പ്രഖ്യാപിക്കാനൊരുങ്ങി കേരളം, രാജ്യത്ത് ആദ്യം!
സ്വന്തം തോക്കിൽ നിന്ന് വെടിയേറ്റ് അഭിഭാക്ഷകന് ദാരുണാന്ത്യം