
ഇടുക്കി: ഇടുക്കി ഉപ്പുതറയിൽ രജനിയെന്ന യുവതി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ഭര്‍ത്താവ് സുബിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വീടിന് സമീപത്തുള്ള പറമ്പിലാണ് സുബിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ജനുവരി ആറിനാണ് രജനിയെ വീട്ടിനുള്ളിൽ ചോര വാര്‍ന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. രജനിയുടെ കൊലപാതകത്തിൽ പ്രതിയെന്ന് പൊലീസ് സംശയിക്കുന്നയാളാണ് ഭര്‍ത്താവ് സുബിൻ. രജനിയുടെ മരണത്തിന് പിന്നാലെ പൊലീസ് സുബിനായി അന്വേഷണം ആരംഭിച്ചിരുന്നു. ഉപ്പുതറ എംസി കവല സ്വദേശിയാണ് മലയക്കാവിൽ സുബിൻ.
കഴിഞ്ഞ ദിവസം സുബിന്‍റെയും രജനിയുടെയും ഇളയമകൻ സ്കൂളിൽ നിന്ന് എത്തിയപ്പോഴാണ് രക്തം വാര്‍ന്ന നിലയിൽ രജനിയെ വീട്ടിനുള്ളിൽ കിടക്കുന്നത് കണ്ടത്. ഉടൻ കുട്ടി അയൽവാസികളെ വിവരം അറിയിച്ചു. ഉപ്പുതറ പൊലീസ് നടത്തിയ പരിശോധനയിൽ തലക്ക് മുറിവേറ്റതായി കണ്ടെത്തുകയായിരുന്നു. മരിച്ച രജനിയും ഭർത്താവായ സുബിനും തമ്മിൽ കുടുംബ വഴക്ക് പതിവായിരുന്നു. തർക്കം കൊലപാതകത്തിലെത്തിയതായാണ് പൊലീസ് സംശയിക്കുന്നത്. രജനിയുടെ മരണ ദിവസം ഉച്ചവരെ സുബിൻ വീട്ടിലുണ്ടായിരുന്നു. ഉച്ചയ്ക്കുശേഷം സുബിൻ ബസിൽ കയറിപോവുന്നതും നാട്ടുകാര്‍ കണ്ടിരുന്നു. രജനിയുടെ മരണത്തിനുശേഷം സുബിനെക്കുറിച്ച് വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam