കിഫ്ബി വിവാദത്തിൽ വിശദീകരണവുമായി ഊരാളുങ്കൽ സൊസൈറ്റി; `ഓപ്പൺ ടെൻഡർ വഴിയാണ് കരാറുകൾ ലഭിച്ചത്, മുഴുവൻ കാര്യങ്ങളിലും സുതാര്യത'

Published : Oct 31, 2026, 12:37 PM IST
Uralungal Society

Synopsis

കിഫ്ബി വിവാദത്തിൽ വിശദീകരണവുമായി ഊരാളുങ്കൽ സൊസൈറ്റി. ഓപ്പൺ ടെൻഡർ വഴിയാണ് കരാറുകൾ ലഭിച്ചതെന്നും മുഴുവൻ കാര്യങ്ങളിലും സുതാര്യതയെന്നും വിശദീകരണം

തിരുവനന്തപുരം: കിഫ്ബിയുടെ കരാറുകൾ ഓപ്പൺ ടെൻഡർ വഴി മാത്രമെ ഏറ്റെടുത്തിട്ടുള്ളു എന്നും കർശന ടെൻഡർ വ്യവസ്ഥകളെല്ലാം പാലിച്ച് തന്നെയാണ് നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളതെന്നും വിശദീകരിച്ച് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി. വിജിലൻസ് അന്വേഷണ നീക്കം അടക്കം ഇപ്പോൾ നടക്കുന്ന എതിർ പ്രചാരണങ്ങളെല്ലാം രാഷ്ട്രീയ പ്രേരിതമാണ്. കുറഞ്ഞ തുക ക്വാട്ട് ചെയ്തും ഗുണമേന്മ ഉറപ്പാക്കി പണി പൂർത്തിയാക്കിയുമാണ് സൊസൈറ്റി മുന്നോട്ട് പോയിട്ടുള്ളതെന്നും മനപൂർവ്വം തകർക്കാനുള്ള ശ്രമങ്ങളിൽ നിന്ന് മാറി നിൽക്കണമെന്നുമാണ് സാമൂഹിക മാധ്യമ പോസ്റ്റിലെ അഭ്യർത്ഥന.

പോസ്റ്റിൻ്റെ പൂർണരൂപം

കിഫ്ബി വഴി 6000 കോടി രൂപയുടെ പദ്ധതികൾ ഊരാളുങ്കൽ സൊസൈറ്റിക്കു നൽകി എന്നും അതിലേക്കു വിജിലൻസ് അന്വേഷണം വ്യാപിപ്പിക്കുമെന്നും ഒരു പത്രത്തിൽ വന്ന വാർത്ത വന്നിരിക്കുന്നു. കിഫ്ബിയുടെ പ്രവൃത്തികൾ ഓപ്പൺ ടെൻഡർ വഴി മാത്രമേ സൊസൈറ്റിക്കു ലഭിച്ചിട്ടുള്ളൂ. കർക്കശ വ്യവസ്ഥകളുള്ള കിഫ്ബിയുടെ ടെൻഡർ നടപടികൾ കൃത്യമായി പാലിച്ചതുകൊണ്ടും ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്തതുകൊണ്ടുമാണ് സൊസൈറ്റിക്ക് പ്രവൃത്തികൾ ലഭിച്ചത്. ഏറ്റെടുത്ത പ്രവൃത്തികൾ കിഫ്ബിയുടെ കർക്കശവ്യവസ്ഥകളും ഉയർന്ന ഗുണമേന്മയും പാലിച്ചുകൊണ്ടാണ് സൊസൈറ്റി നിർവ്വഹിച്ചിട്ടുള്ളത്. പ്രവൃത്തികളുമായി ബന്ധപ്പെട്ട ടെൻഡർ മുതലുള്ള മുഴുവൻ കാര്യങ്ങളും സുതാര്യമാണ്. ഇപ്പോഴത്തെ രാഷട്രീയാരോപണത്തിനു മുമ്പ് ഇന്നുവരെ ഈ പ്രവൃത്തികൾ സംബന്ധിച്ച് ഒരു ആരോപണവും ഉയർന്നിട്ടുമില്ല. അതിനാൽ, ദുരൂഹത സൃഷ്ടിച്ചും വസ്തുതാവിരുദ്ധമായ കാര്യങ്ങൾ ഉന്നയിച്ചും ഊരാളുങ്കൽ സൊസൈറ്റിനെതിരെ വാർത്ത നല്കരുതെന്ന് മുഴുവൻ മാധ്യമങ്ങളോടും സവിനയം അഭ്യർത്ഥിക്കുന്നു. 18000 കുടുംബങ്ങളുടെ അത്താണിയും നൂറു വർഷത്തെ കളങ്കരഹിതമായ പ്രവർത്തനപാരമ്പര്യം ഉള്ളതും സംസ്ഥാനത്തെ നാലാമത്തെ തൊഴിൽദാതാവുമായ സൊസൈറ്റിയെ തളർത്തുന്ന നടപടികൾക്ക് സാമൂഹികോത്തരവാദിത്വമുള്ള ആരും മുതിരരുതെന്നും ഞങ്ങൾ അഭ്യർത്ഥിക്കുന്നു: ഊരാളുകൾ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചേരാനല്ലൂർ അപകടം: 17കാരൻ്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി തിങ്കളാഴ്ച വീണ്ടും പരി​ഗണിക്കും, അന്വേഷണ ഉദ്യോ​ഗസ്ഥനോട് ഹാജരാകാൻ നിർദേശം
ഫോണ്‍ ചാറ്റിന്‍റെ പേരിൽ തർക്കം, ഭർതൃവീട്ടിൽ ജീവനൊടുക്കാൻ ശ്രമിച്ച് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു