ഉത്രയുടേത് കൊലപാതകമെന്ന് ആവര്‍ത്തിച്ച് ബന്ധുക്കള്‍; ശാസ്ത്രീയ അന്വേഷണം നടത്തുമെന്ന് ക്രൈബ്രാഞ്ച്

By Web TeamFirst Published May 22, 2020, 9:47 PM IST
Highlights

ഉത്രയെ മരിച്ചനിലയില്‍ കണ്ടെത്തിയ മുറിയില്‍ നിന്നും തെളിവുകള്‍ ശേഖരിച്ചു. വീടിന് സമിപത്തെ മറ്റ് വീടുകളും പരിസരവും നേരിട്ട് കണ്ട് വിലയിരുത്തി.

കൊല്ലം: കൊല്ലം അഞ്ചലില്‍ യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ശാസ്ത്രിയ അന്വേഷണം നടത്തുമെന്ന് ക്രൈബ്രാഞ്ച്. കേസ് അന്വേഷിക്കുന്ന ക്രൈബ്രാഞ്ച് സംഘം മരിച്ച ഉത്രയുടെ വീട്ടിലെത്തി പരിശോധന നടത്തി. ഉത്രയുടെ ബന്ധുക്കള്‍ കൊട്ടാരക്കര റൂറല്‍ എസ്സ് പി ക്ക് കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. സംശയങ്ങളുയര്‍ന്നതിനെത്തുടര്‍ന്ന് മൂന്ന് ദിവസം മുൻപാണ് ഉത്രയുടെ ബന്ധുക്കള്‍ കൊട്ടാരക്കര റൂറൽ എസ്പിക്ക് പരാതി നല്‍കിയത്. തുടർന്നാണ് ക്രൈബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഉത്രയുടെ വീട്ടില്‍ എത്തിയത്.

ഉത്ര മരിച്ച ദിവസം സൂരജ് കൊണ്ടുവന്ന ബാഗിലുണ്ടായിരുന്നതെന്ത്? ദുരൂഹത തുടരുന്നു

ഉത്രയുടെ മരണം കൊലപാതകമാണന്ന് ബന്ധുക്കള്‍ ഉറച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ ശാസ്ത്രീയ അന്വേഷണവുമായി മുന്നോട്ട് പോകാനാണ് തീരുമാനം. ഉത്രയുടെ അഞ്ചലിലെ വീട്ടിലെത്തിയ സംഘം വീടും പരിസരവും പരിശോധിച്ചു. ഉത്രയെ മരിച്ചനിലയില്‍ കണ്ടെത്തിയ മുറിയില്‍ നിന്നും തെളിവുകള്‍ ശേഖരിച്ചു. വീടിന് സമിപത്തെ മറ്റ് വീടുകളും പരിസരവും നേരിട്ട് കണ്ട് വിലയിരുത്തി.

കൊല്ലത്ത് പാമ്പുകടിയേറ്റ് ചികിത്സ തുടരവെ വീണ്ടും പാമ്പുകടിയേറ്റ് യുവതി മരിച്ചു

സ്വർണവും സ്വത്തും തട്ടിയെടുക്കാൻ വേണ്ടി കരുതികൂട്ടി കൊലനടത്തിയതാണെന്ന് ഉത്രയുടെ ബന്ധുക്കള്‍ ആവർത്തിച്ച് പറയുന്നു. ഇതിനിടെ ഉത്രയുടെ ഭര്‍ത്താവ് സൂരജ് ഉത്രയുടെ അച്ഛനും സഹോദരനും എതിരെ വ്യാജ കേസുകള്‍ നല്‍കുന്നതായും ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞ മെയ് ഏഴിനാണ് ഉത്രയെ സ്വന്തം വീട്ടിലെ കിടപ്പ് മുറിയില്‍ അബോധാവസ്തയില്‍ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയില്‍ പാമ്പ് കടിയേറ്റാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. ഭർത്താവിന്‍റെ പറക്കോട്ടുള്ള വീട്ടില്‍ വച്ച് പാമ്പ് കടിയേറ്റ് ചികിത്സ കഴിഞ്ഞ് സ്വന്തം വിശ്രമിക്കുന്നതിനിടയിലാണ് രണ്ടാം തവണയും പമ്പ് കടിയേറ്റ് മരിച്ചത്. 

 

click me!