'തെറ്റ് ചെയ്തിട്ടില്ല', ലൈഫ് വിവാദം ഔദ്യോഗിക ജീവിതത്തെ പിടിച്ച് കുലുക്കിയെന്നും യു വി ജോസ്

By Web TeamFirst Published May 30, 2021, 2:40 PM IST
Highlights

ഒരു വർഷം കൊണ്ട് സർക്കാരിന്റെ ഏറ്റവും പ്രധാന നേട്ടങ്ങളിൽ ഒന്നായി പ്രതീക്ഷകൾക്കപ്പുറത്തേക്കു ലൈഫ് മിഷനെ വളർത്താൻ സാധിച്ചു. 2 ലക്ഷം വീടുകളുടെ പൂർത്തീകരണം സംസ്ഥാനം കണ്ടിട്ടുള്ളതിൽ ഏറ്റവും ശ്രദ്ധേയമായ ഒരു പൊതു പരിപാടിയായി ശ്രദ്ധ നേടി.

തിരുവനന്തപുരം: ലൈഫ് വിവാദം ഔദ്യോഗിക ജീവിതത്തെ പിടിച്ച് കുലുക്കിയെന്ന് യു വി ജോസ്. ലൈഫ് മിഷനിൽ നിന്നും വിരമിക്കുന്നതിന് മുമ്പ് ഫേസ്ബുക്കിൽ കുറിച്ച കുറിപ്പിലാണ് വെളിപ്പെടുത്തൽ. ധാരണാ പത്രത്തിന്റെ മറവിൽ ചിലർ നടത്തിയ ഇടപെടൽ കോടതി കയറി. താൻ തെറ്റ് ചെയ്തിട്ടില്ല. ഒരു വർഷം കൊണ്ട് സർക്കാരിന്റെ ഏറ്റവും പ്രധാന നേട്ടങ്ങളിൽ ഒന്നായി പ്രതീക്ഷകൾക്കപ്പുറത്തേക്കു ലൈഫ് മിഷനെ വളർത്താൻ സാധിച്ചു. 

2 ലക്ഷം വീടുകളുടെ പൂർത്തീകരണം സംസ്ഥാനം കണ്ടിട്ടുള്ളതിൽ ഏറ്റവും ശ്രദ്ധേയമായ ഒരു പൊതു പരിപാടിയായി ശ്രദ്ധ നേടി. എന്നാൽ അവിടുന്നങ്ങോട്ട് എന്റെ ഔദ്യോഗിക ജീവിതത്തെയും വ്യക്തിജീവിതത്തെയും പിടിച്ചു കുലുക്കിയ അപ്രതീക്ഷിതവും ദൗര്‍ഭാഗ്യകരവുമായ 
സംഭവങ്ങളായിരുന്നു നടന്നത്. തെളിവെടുപ്പും മാധ്യമ വേട്ടയും മാനസിക സംഘർഷം ഉണ്ടാക്കി. വേദനയോടെയാണ് പടിയിറക്കം എന്നും യു വി ജോസ് ഫേസ് ബുക്കിൽ കുറിച്ചു. 

2018 നവംമ്പറിൽ ജില്ലാ കളക്ടർ എന്ന റോളിൽ പരമാവധി സമയമായ 3 വര്ഷം അവസാനിക്കാറായപ്പോൾ തിരുവനന്തപുരത്തേക്കുള്ള വിളി വന്നു ..ജോയിന്റ് ലാൻഡ് റവന്യൂ കമ്മിഷണർ തസ്തികയോടൊപ്പം ഞാൻ മനസ്സാ ആഗ്രഹിച്ച ലൈഫ് മിഷൻ CEO എന്ന പോസ്റ്റും ... Life മിഷനിൽ ആയിരുന്നു കൂടുതൽ ശ്രദ്ധയും താത്പര്യവും. ഒരു വര്ഷം കൊണ്ട് സർക്കാരിന്റെ ഏറ്റവും പ്രധാന നേട്ടങ്ങളിൽ ഒന്നായി പ്രതീക്ഷകൾക്കപ്പുറത്തേക്കു ലൈഫ് മിഷനെ വളർത്താൻ സാധിച്ചു. 2 ലക്ഷം വീടുകളുടെ പൂർത്തീകരണം സംസ്ഥാനം കണ്ടിട്ടുള്ളതിൽ ഏറ്റവും ശ്രദ്ധേയമായ ഒരു പൊതു പരിപാടിയായി ശ്രദ്ധ നേടി ...

എന്നാൽ അവിടുന്നങ്ങോട്ട് എന്റെ ഔദ്യോഗിക ജീവിതത്തെയും വ്യക്തിജീവിതത്തെയും പിടിച്ചു കുലുക്കിയ അപ്രതീക്ഷിതവും ദൗര്‍ഭാഗ്യകരവുമായ സംഭവങ്ങളായിരുന്നു നടന്നത്. Red Crescent എന്ന അന്തരാക്ഷ്ട്ര സംഘടനയുമായി നടന്ന MOU ഒപ്പിടലും അതിന്റെ മറവിൽ കുറച്ചുപേർ നടത്തിയ ഇടപാടുകളുമൊക്കെ ഇന്ന് കോടതിയുടെ പരിഗണയിലുള്ള വിഷയങ്ങളാണ് ...ലൈഫ് മിഷൻ CEO എന്ന നിലയിൽ അന്വേഷണ ഏജൻസികളുടെ തെളിവെടുപ്പും, മീഡിയയുടെ ആക്രമണവും ജീവിതത്തിൽ ഇതുവരെ അനുഭവിക്കാത്ത മാനസിക സംഘര്ഷമുണ്ടാക്കി. ആദ്യം ഒന്ന് പതറിയെങ്കിലും, ഒരു തെറ്റും ചെയ്യാത്തതിനാൽ, ഈ അപ്രതീക്ഷിത വെല്ലുവിളിയെ നേരിടാനുള്ള മനശക്തി വീണ്ടെടുത്തു പഴയ പോലെ മുമ്പോട്ടു പോകുകയാണ് ഞാനിപ്പോൾ- എന്നാണ് വിമരിക്കലിന് മുമ്പ് അദ്ദേഹം ഫേസ് ബുക്കിൽ കുറിച്ച കുറിപ്പിൽ ലൈഫ് മിഷൻ പദ്ധതിയെക്കുറിച്ച് എഴുതിയത്. 

 

 

 

click me!