'അർജന്റീന ഫുട്ബോൾ ടീം ചതിക്കുമെന്ന് പ്രതീക്ഷിച്ചില്ല'; കേരളത്തെ വഞ്ചിച്ച അർജന്റീന ടീമിനെതിരെ കേസ് കൊടുക്കുമെന്ന് വി അബ്ദുറഹ്മാൻ

Published : Apr 02, 2026, 08:13 AM ISTUpdated : Apr 02, 2026, 08:23 AM IST
v abdurahiman messi

Synopsis

അർജന്റീന ടീം കേരളത്തെ വഞ്ചിച്ചെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാൻ. അർജന്റീന ടീമിനെതിരെ കേസ് കൊടുക്കുമെന്ന് അബ്ദുറഹിമാൻ ഏഷ്യാനെറ്റ്‌  ന്യൂസിനോട് പറഞ്ഞു.

മലപ്പുറം: അർജന്റീന ഫുട്ബോൾ ടീം ചതിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാൻ. അവർ കേരളത്തെ വഞ്ചിച്ചു. അർജന്റീന ടീമിനെതിരെ കേസ് കൊടുക്കുമെന്ന് അബ്ദുറഹിമാൻ ഏഷ്യാനെറ്റ്‌  ന്യൂസിനോട് പറഞ്ഞു. ടീം വരാത്തതിനുള്ള തന്റെ നിരാശ താൻ ആരോട് പറയുമെന്നും അബ്ദുറഹിമാൻ കൂട്ടിച്ചേര്‍ത്തു. ജയിക്കുന്ന മണ്ഡലം തേടിയല്ല തിരൂരിൽ മത്സരിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. താൻ മാറിയതുകൊണ്ട് താനൂർ മണ്ഡലം നഷ്ടപ്പെടില്ലെന്നും അബ്ദുറഹിമാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ലയണൽ മെസിയുടെയും അര്‍ജന്റീന ടീമിന്റെയും കേരളത്തിൽ വരുമോ? ഫുട്ബോള്‍ പ്രേമികള്‍ക്കിടെ ഏറെനാളായി ഉയര്‍ത്തുന്ന ചോദ്യമായിരുന്നു ഇത്. കായിക മന്ത്രി വി അബ്ദുറഹ്മാൻ ഏറെ കുഴക്കിയ ചോദ്യവും ഇത് തന്നെ. മെസിയും ടീമും കേരളത്തില്‍ എത്തുമെന്നും ഇല്ലെന്നും മാറി മാറി പറഞ്ഞ് മന്ത്രി കുഴഞ്ഞു. അര്‍ജന്‍റീന ടീമിന്‍റെ കേരള സന്ദര്‍ശനത്തിൽ കേരള സര്‍ക്കാരിനെതിരെ അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷൻ രംഗത്തെത്തിയതിന് പിന്നാലെ രാഷ്ട്രീയ വിവാദവും ഉടലെടുത്തിരുന്നു. അർജന്റീന ഫുട്ബോൾ ടീം കേരളത്തെ വഞ്ചിച്ചു എന്നാണ് വി അബ്ദുറഹ്മാൻ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രതികരിക്കുന്നത്.

2011 സെപ്റ്റംബറിലാണ് മെസി ഇതിന് മുമ്പ് ഇന്ത്യയിലെത്തിയത്. അന്ന് കൊൽക്കത്ത സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ വെനസ്വേലക്കെതിരെ അര്‍ജന്‍റീന കുപ്പായത്തില്‍ സൗഹൃദ മത്സരത്തിലും ലയണൽ മെസി കളിച്ചിരുന്നു. അര്‍ജന്‍റീന നായകനായുള്ള മെസിയുടെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോഴിക്കോട് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു, നിയന്ത്രണ പ്രവര്‍ത്തനങ്ങളുമായി ദ്രുതകര്‍മ സേന
പിരിച്ച പണത്തിന്‍റെ കണക്കുമായി സിപിഎം, കോൺഗ്രസ് പിരിച്ചതിന്‍റെ കണക്ക് പുറത്ത് വിടാൻ വെല്ലുവിളി; തെരഞ്ഞെടുപ്പിൽ ചർച്ചയായി വയനാട് ഫണ്ട്