നിയുക്ത മന്ത്രി വി അബ്ദുറഹ്മാൻ ആശുപത്രി വിട്ടു

By Web TeamFirst Published May 19, 2021, 4:39 PM IST
Highlights

വി അബ്ദുറഹിമാൻ സത്യപ്രതിജ്ഞക്കായി തിരുവനന്തപുരത്തേക്ക് തിരിച്ചെന്നും തിരുവനന്തപുരത്ത് വച്ച് മാധ്യമങ്ങളെക്കാണുമെന്നും സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ് അംഗം ഇ ജയൻ അറിയിച്ചു.

മലപ്പുറം: നിയുക്ത മന്ത്രി വി അബ്ദുറഹ്മാൻ ആശുപത്രി വിട്ടു. നേരിയ പക്ഷാഘാതത്തെ തുടർന്ന് തിങ്കളാഴ്ച്ചയാണ് അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വി അബ്ദുറഹ്മാൻ സത്യപ്രതിജ്ഞക്കായി തിരുവനന്തപുരത്തേക്ക് തിരിച്ചെന്നും തിരുവനന്തപുരത്ത് വച്ച് മാധ്യമങ്ങളെക്കാണുമെന്നും സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ് അംഗം ഇ ജയൻ അറിയിച്ചു.

മുസ്ലീം ലീഗിന്‍റെ കോട്ടയിൽ തുടർച്ചയായി രണ്ടാം തവണയും വിജയിച്ചുകയറിയാണ് വി അബ്ദുറഹ്മാൻ മന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. കോൺഗ്രസ് നേതാവായിരുന്ന വി അബ്ദുറഹ്മാൻ ഇടത് സ്വതന്ത്രനായാണ് മലപ്പുറം താനൂരിൽ നിന്ന് രണ്ട് തവണയും വിജയിച്ചത്. മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികളെ മാത്രം വിജയിപ്പിക്കുന്ന താനൂരിന്‍റെ ചരിത്രം വി അബ്ദുറഹ്മാൻ തിരുത്തിയത് 2016 ലാണ്. ഇത്തവണ തെരെഞ്ഞെടുപ്പിൽ  രണ്ടാം അങ്കത്തില്‍ വി അബ്ദുറഹ്മാനെ തോൽപ്പിക്കാൻ മുസ്ലിം ലീഗ് കൊണ്ടുപിടിച്ച് ശ്രമിച്ചെങ്കിലും യുവ നേതാവായ പികെ ഫിറോസിനെ തോൽപ്പിച്ച് വി അബ്ദുറഹ്മാൻ വീണ്ടും താനൂരിനെ ചുവപ്പിച്ചു.

click me!