സ്വന്തം തട്ടകത്തിൽ കാനം രാജേന്ദ്രന് തിരിച്ചടി; വി ബി ബിനു സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി

By Web TeamFirst Published Aug 8, 2022, 8:04 PM IST
Highlights

വോട്ടെടുപ്പിൽ ഔദ്യോഗിക പക്ഷത്തെ വി.കെ. സന്തോഷ് കുമാറിനെ തോൽപ്പിച്ചാണ് ബിനു ജില്ലാ സെക്രട്ടറിയായത്. കെ ഇ ഇസ്മയിൽ പക്ഷക്കാരനാണ് ബിനു. 8 വോട്ടുകൾക്കാണ് ബിനുവിന്റെ വിജയം. 
 

കോട്ടയം: സിപിഐ കോട്ടയം ജില്ലാ സെക്രട്ടറിയായി വി.ബി. ബിനു തിരഞ്ഞെടുക്കപ്പെട്ടു. വോട്ടെടുപ്പിൽ ഔദ്യോഗിക പക്ഷത്തെ വി.കെ. സന്തോഷ് കുമാറിനെ തോൽപ്പിച്ചാണ് ബിനു ജില്ലാ സെക്രട്ടറിയായത്. കെ ഇ ഇസ്മയിൽ പക്ഷക്കാരനാണ് ബിനു. 8 വോട്ടുകൾക്കാണ് ബിനുവിന്റെ വിജയം. 

ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് സംസ്ഥാന നേതൃത്വം നിർദ്ദേശിച്ച വി.കെ. സന്തോഷ് കുമാറിനെതിരെ ഒരു വിഭാഗം രംഗത്തെത്തുകയായിരുന്നു. വി.ബി. ബിനു, ഒ.പി.എ. സലാം എന്നിവരിൽ ഒരാളെ സെക്രട്ടറിയാക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. പ്രശ്നം പരിഹരിക്കാൻ വീണ്ടും ജില്ലാ കൗൺസിൽ യോഗം ചേര്‍ന്നു. ഇതിലും പരിഹാരമാവാഞ്ഞതിനെ തുടര്‍ന്നാണ് വോട്ടെടുപ്പ് വേണ്ടിവന്നത്. 

Read Also: ബാലഗോകുലം വേദിയിൽ പോയത് തെറ്റ്: മേയര്‍ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്, നടപടിക്ക് നിര്‍ദേശം

സംഘപരിവാര്‍ സംഘടനയായ ബാലഗോകുലത്തിൻ്റെ പരിപാടിയിൽ പങ്കെടുത്ത കോഴിക്കോട് മേയര്‍ ബീന ഫിലിപ്പിൻ്റെ നടപടിയിൽ അതൃപ്തി രേഖപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ഇക്കാര്യത്തിൽ ഉചിതമായ നടപടിയെടുക്കാൻ സിപിഎം ജില്ലാ ഘടകത്തെ പാര്‍ട്ടി ചുമതലപ്പെടുത്തി. മേയറുടെ നടപടി തെറ്റായിപ്പോയെന്നും പാര്‍ട്ടി സമീപനത്തിനും നിലപാടിനും വിരുദ്ധമായ കാര്യമാണ് മേയറുടേതെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. 

മേയറെ തള്ളി സിപിഎം ജില്ലാ നേതൃത്വവും നേരത്തെ രംഗത്ത് എത്തിയിരുന്നു. സംസ്ഥാന സെക്രട്ടേറിയേറ്റും മേയറെ തള്ളിപ്പറയുകയും കടുത്ത നടപടി ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ഇക്കാര്യത്തിൽ ജില്ലാ നേതൃത്വം ഇനി സ്വീകരിക്കാനുള്ള നടപടി എന്താവും എന്നതാണ് ഇനി ആകാംക്ഷ. 

മേയർക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച ബിജെപി പറയുന്നത് വിഷയം വിവാദമാക്കുന്നവർ സങ്കുചിത മനസുള്ളവരാണ് എന്നാണ്. നഗരപിതാവ് എന്ന നിലയിലാണ് അവരെ ക്ഷണിച്ചത് .വ്യത്യസ്ത രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവർ സാംസ്ക്കാരിക പരിപാടികളിൽ പങ്കെടുക്കുന്നതിനെ സ്വാഗതം ചെയ്യുന്നു എന്നും ബിജെപി നിലപാടെടുക്കുന്നു. അമ്മമാരുടെ കൂട്ടായ്മയിലാണ് താൻ പങ്കെടുത്തതെന്നാണ് പരിപാടിയിൽ പങ്കെടുത്തതും അതിൽ നടത്തിയ പരാമർശവും വിവാദമായതോടെ മേയർ പ്രതികരിച്ചത്. പരിപാടിക്ക് പോകരുതെന്ന് പാർട്ടി കർശനമായി പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയ മേയർ, ബാലഗോകുലം ആർഎസ്എസിന്റെ പോഷക സംഘടനയാണെന്ന് തോന്നിയിട്ടില്ലെന്നും അഭിപ്രായപ്പെട്ടു. കുട്ടികളെ ഉണ്ണിക്കണ്ണനെ പോലെ കരുതണമെന്നാണ് പറഞ്ഞത്. വിവാദമുണ്ടായതിൽ ഏറെ ദുഖമുണ്ടെന്നും മേയർ വിശദീകരിക്കുന്നു. (വിശദമായി വായിക്കാം....)

Read Also: ബെ‍ര്‍ലിൻ കുഞ്ഞനന്തൻ നായര്‍ അന്തരിച്ചു

 

click me!