
തിരുവനന്തപുരം: തദ്ദേശ, ആരോഗ്യ വകുപ്പുകൾക്കെതിരെ അഴിമതിയാരോപണം ഉന്നയിച്ച് വി ഡി സതീശന്‍ എംഎല്‍എ. അമൃത് പദ്ധതിയിലും ബ്ലഡ് പ്ലാസ്‍മ വിൽപ്പന കരാറിലും അഴിമതിയെന്നായിരുന്നു നിയമസഭയില്‍ എംഎല്‍എയുടെ ആരോപണം. നഗരവികസനത്തിനായുള്ള കേന്ദ്ര പദ്ധതിയായ അമൃതിന്‍റെ കൺസൾട്ടൻസി കരാർ നൽകിയത് മുൻ പരിചയമില്ലാത്ത കമ്പനിക്കെന്ന് സതീശന്‍ ആരോപിച്ചു.
രക്തദാതാക്കളെ ചൂഷണം ചെയ്ത് റിലയൻസിന് ,പ്ലാസ്‍മ ലിറ്ററിന് 2500 രൂപക്ക് വിൽക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായും വി ഡി സതീശൻ ആരോപിച്ചു. എന്നാല്‍ സുതാര്യമായ ടെന്‍ഡര്‍ നടപടികളിലൂടെയാണ് പദ്ധതികള്‍ നടപ്പാക്കിയതെന്ന് മന്ത്രി എസി മൊയ്തീനും കെ കെ ശൈലജയും വിശദീകരിച്ചു. പദ്ധതിക്ക് തുടക്കം കുറിച്ചത് യു ഡി എഫ് കാലത്താണെന്നും മന്ത്രിമാര്‍ വ്യക്തമാക്കി. അഴിമതി ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam