കൊവിഡ് മരണം: സർക്കാർ കണക്ക് പുറത്ത് വിട്ടില്ലെങ്കിൽ കോൺഗ്രസ് ഇടപെടുമെന്ന് വി ഡി സതീശൻ

By Web TeamFirst Published Jul 9, 2021, 10:57 AM IST
Highlights

സർക്കാർ കൃത്യമായി കൊവിഡ് മരണങ്ങൾ പുറത്ത് വിട്ടില്ലെങ്കിൽ കോൺഗ്രസ് മുൻ കയ്യടുത്ത് പുറത്ത് കൊണ്ടുവരുമെന്നും വി ഡി സതീശന്‍ പറഞ്ഞു. 

തൃശ്ശൂര്‍: കൊവിഡ് മരണങ്ങൾ ഏഴ് മാസം സർക്കാർ ഒളിപ്പിച്ച് വെച്ചത് എന്തിനായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാർ കൃത്യമായ കണക്ക് പുറത്ത് വിട്ടില്ലെങ്കിൽ കോൺഗ്രസ് മുൻ കയ്യടുത്ത് പുറത്ത് കൊണ്ടുവരുമെന്നും വി ഡി സതീശന്‍ പറഞ്ഞു. സംസ്ഥാനത്തെ ടിപിആർ അശാസ്ത്രീയമാണ്. പരിശോധന കൂട്ടി വേണം ടിപിആര്‍ കണക്കെടുക്കാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാക്സീൻ വിതരണം ക്രമത്തില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!