'ചാന്‍സലര്‍ വിഷയത്തില്‍ ഘടകക്ഷികളുടെ നിലപാട് കൂടി കണക്കിലെടുത്തു', വിശദീകരണവുമായി സതീശന്‍

Published : Dec 11, 2022, 05:18 PM IST
'ചാന്‍സലര്‍ വിഷയത്തില്‍ ഘടകക്ഷികളുടെ നിലപാട് കൂടി കണക്കിലെടുത്തു', വിശദീകരണവുമായി സതീശന്‍

Synopsis

ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ മാറ്റുന്നതിനുള്ള നടപടിയെ സതീശന്‍ പിന്തുണച്ചത് തെറ്റിധാരണയുണ്ടാക്കിയെന്നായിരുന്നു രാഷ്ട്രീയകാര്യസമിതിയില്‍ ഉയര്‍ന്ന വിമര്‍ശനം. 

കൊച്ചി: കെപിസിസി രാഷ്ട്രീയകാര്യസമിതിയിലെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വി ഡി സതീശന്‍. ചാന്‍സലര്‍ വിഷയത്തില്‍ ഘടകക്ഷികളുടെ നിലപാട് കൂടി കണക്കിലെടുത്തു. പൊതുനിലപാട് എടുത്തത് അവരുടെ മറുപടി കൂടി കണക്കിലെടുത്തെന്നും സതീശന്‍ പറഞ്ഞു. ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ മാറ്റുന്നതിനുള്ള നടപടിയെ സതീശന്‍ പിന്തുണച്ചത് തെറ്റിധാരണയുണ്ടാക്കിയെന്നായിരുന്നു ഉയര്‍ന്ന വിമര്‍ശനം. മുഖ്യമന്ത്രിയെയും ഗവര്‍ണറെയും ഒരുപോലെ എതിര്‍ക്കണം. സതീശന്‍റെ നിലപാടില്‍ വ്യക്തത ഇല്ലായിരുന്നെന്നും വിമര്‍ശനമുണ്ടായി. 

അതേസമയം സിപിഎമ്മിന്‍റെ പ്രശംസയിൽ വീഴാതെ തക്ക മറുപടി നൽകിയ ലീഗിന് കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ അഭിനന്ദനം. ലീഗ് വർഗീയ പാർട്ടിയല്ലെന്നും യുഡിഎഫിനെ പല നിലപാടുകളിലും തിരുത്തുന്നത് മുസ്ലിം ലീഗ് ആണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഉരുത്തിരിഞ്ഞ അഭ്യൂഹങ്ങൾക്ക് ലീഗ് മറുപടിയും നൽകിയിരുന്നു. ലീഗ് യുഡിഎഫിൽ തന്നെ ഉറച്ച് നിൽക്കുമെന്ന് പാണക്കാട് സാദിഖലി തങ്ങൾ മറുപടി നൽകിയിരുന്നു. 

എന്നാല്‍ മുസ്ലിം ലീ​ഗ് മുഖപത്രമായ ചന്ദ്രികയിൽ പുറത്തുവന്ന ലേഖനത്തിൽ കോൺ​ഗ്രസിനെതിരെ പരസ്യമായി വിമർശനം ഉന്നയിച്ചത് വിവാദമായിരിക്കുകയാണ്. കോൺ​ഗ്രസിലെ പടലപ്പിണക്കങ്ങളിൽ ലീ​ഗിനുള്ള അതൃപ്തി പരസ്യമായിരിക്കുകയാണ് ഇതോടെ. നേതൃത്വം കോൺ​ഗ്രസിനെ തള്ളിപ്പറയുന്നില്ലെങ്കിലും  പരസ്പരം പഴിചാരലും വെട്ടി നിരത്തലുമായി മുന്നോട്ട് പോയാൽ പാർട്ടി ജനങ്ങളിൽ നിന്ന് അകലുമെന്ന് ഗുജറാത്ത് വ്യക്തമാക്കുന്നതായും ചന്ദ്രികയിലെ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്ക് നിർണായകം; സ്ഥാനാർത്ഥി മരിച്ച ഡിവിഷനിഷ തെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ
ഇന്‍സ്റ്റഗ്രാമിലെ കമന്‍റിനെ ചൊല്ലി തർക്കം, പിന്നാലെ സ്കൂൾ വിദ്യാർത്ഥികൾ തമ്മില്‍ കൂട്ടത്തല്ല്