മരംമുറി; റവന്യൂ, വനം മന്ത്രിമാര്‍ക്ക് എതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ്

By Web TeamFirst Published Jul 4, 2021, 11:15 AM IST
Highlights

നിയമപരിശോധന നടത്താതെ ഉത്തരവിറക്കിയതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്വം മന്ത്രിമാര്‍ക്കാണെന്നും സതീശന്‍ കുറ്റപ്പെടുത്തി. 

തിരുവനന്തപുരം: വിവാദ മരംമുറിയില്‍ റവന്യു,വനം മന്ത്രിമാര്‍ക്കെതിരെ കേസ് എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നിയമപരിശോധന നടത്താതെ ഉത്തരവിറക്കിയതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്വം മന്ത്രിമാര്‍ക്കാണെന്നും സതീശന്‍ കുറ്റപ്പെടുത്തി. അതേസമയം എല്ലാ വശങ്ങളും പരിശോധിച്ചാണ് മരം മുറി ഉത്തരവ് ഇറക്കിയതെന്നായിരുന്നു മുൻ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ വിശദീകരിച്ചത്. സര്‍ക്കാരിനെ സഹായിക്കാനായിരുന്നു ഉത്തരവ്. ഉത്തരവിന്റെ ഉത്തരവാദിത്വത്തിൽ ഉറച്ചു നിൽക്കുന്നു. കൃഷിക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിൽ ഉദ്യോഗസ്ഥർ ഇടപെടരുതെന്നാണ് റവന്യു സെക്രട്ടറി ഉത്തരവ്. ഒരു സമ്മർദ്ദത്തിൻ്റെയും അടിസ്ഥാനത്തിലല്ല ഉത്തരവിറക്കിയത്. ഉത്തരവിറങ്ങിയ ശേഷം റവന്യൂ ഉദ്യേഗസ്ഥർ തടസമുണ്ടാക്കരുതെന്ന നിർദ്ദേശമാണ് നൽകിയതെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!