'തരൂരിനോട് ഇഷ്ടവും ബഹുമാനവും, അറിവിനോട് അസൂയ'; വിവാദം തണുപ്പിച്ച് വി ഡി സതീശന്‍

Published : Nov 27, 2022, 06:41 PM ISTUpdated : Nov 27, 2022, 08:11 PM IST
'തരൂരിനോട് ഇഷ്ടവും ബഹുമാനവും, അറിവിനോട് അസൂയ'; വിവാദം തണുപ്പിച്ച് വി ഡി സതീശന്‍

Synopsis

വിവാദങ്ങളില്‍ തന്നെ വില്ലനാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചെന്നും സതീശന്‍ കുറ്റപ്പെടുത്തി‍. പ്രഫഷണൽ കോൺഗ്രസ്‌ വേദിയിൽ സംസാരിക്കുകയായിരുന്നു വി ഡി സതീശൻ.

കൊച്ചി: ശശി തരൂരുമായി പ്രശ്നങ്ങളില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ശശി തരൂരിനോട് തനിക്ക് ഇഷ്ടവും ബഹുമാനവുമാണെന്ന് പറഞ്ഞ സതീശന്‍, തരൂരിന്‍റെ അറിവിനോട് തനിക്ക് അസൂയയുണ്ടെന്നും പറഞ്ഞു. വിവാദങ്ങളില്‍ തന്നെ വില്ലനാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചെന്നും സതീശന്‍ കുറ്റപ്പെടുത്തി‍. പ്രഫഷണൽ കോൺഗ്രസ്‌ വേദിയിൽ സംസാരിക്കുകയായിരുന്നു വി ഡി സതീശൻ.

ശശി തരൂർ വിഷയത്തിൽ ഭിന്നതാ കണ്ടെത്താനാണ് മാധ്യമങ്ങളുടെ ശ്രമം. തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ തരൂരിനെ താൻ ഗൗനിച്ചില്ലെന്ന രീതിയിൽ മാധ്യമങ്ങൾ ചിത്രീകരിച്ചു. ഹയാത്ത്‌ ഹോട്ടൽ ഉദ്ഘാടനത്തിന് താൻ ആദ്യം കണ്ടപ്പോ തന്നെ ശശി തരൂരിനെ എണീറ്റ് നിന്നു അഭിവാദ്യം ചെയ്തതാണ്. പിന്നെ വീണ്ടും വേദിയിൽ കണ്ടപ്പോ ആദ്യം കണ്ട രീതിയിൽ സംസാരിക്കണമെങ്കിൽ താൻ അഭിനയിക്കണമെന്ന്  വി ഡി സതീശൻ പറഞ്ഞു.

തനിക്ക് ശശി തരൂരിനോട് അസൂയ ഉണ്ടെന്ന് പറഞ്ഞ വി ഡി സതീശൻ, അത് തനിക്ക് ഇല്ലാത്ത കഴിവുകൾ ഉള്ള ആളെന്ന രീതിയിലാണെന്നും വ്യക്തമാക്കി. ഓരോ കഥയിലും ഒരു വില്ലനുണ്ട്. ഈ കഥയിൽ താൻ വില്ലൻ ആയി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പി.കെ ശശി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയാൻ സിപിഎം, രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന്
കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടകൊല : ചെന്താമരക്ക് അനുകൂലമായി കൂറുമാറിയ സാക്ഷികളെല്ലാം ബന്ധുക്കൾ