വാക്സീന്‍ വിതരണം; ആരോഗ്യമന്ത്രിക്ക് കത്തുനല്‍കി പ്രതിപക്ഷനേതാവ്

Published : Jun 19, 2021, 06:54 PM ISTUpdated : Jun 19, 2021, 08:23 PM IST
വാക്സീന്‍ വിതരണം; ആരോഗ്യമന്ത്രിക്ക് കത്തുനല്‍കി പ്രതിപക്ഷനേതാവ്

Synopsis

സർക്കാർ തന്നെ വാക്സീൻ സംഭരിച്ച് ഇടത്തരം സർക്കാർ - സ്വകാര്യ സ്ഥാപനങ്ങളിലെത്തിച്ച് വിതരണ സംവിധാനം വികേന്ദ്രീകരിക്കണമെന്നും പ്രതിപക്ഷ നേതാവ്       

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വാക്സീൻ വിതരണവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിക്ക് കത്തുനല്‍കി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വാക്സിനേഷൻ ഏകോപനത്തിന് കമ്മറ്റി വേണമെന്ന് കത്തില്‍ സതീശന്‍ ആവശ്യപ്പെട്ടു. സർക്കാർ സ്വകാര്യ മേഖലകളിലെ കാര്യങ്ങൾ പഠിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്താൻ കമ്മറ്റിക്ക് സർക്കാരിന് ശുപാർശ ചെയ്യാനാവും. വാക്സീൻ സംഭരണ- വിതരണ മാനദണ്ഡങ്ങൾ സുതാര്യമാക്കണം. 80 ശതമാനം സ്പോട്ട് രജിസ്ട്രഷനും ബാക്കി ഓൺലൈൻ രജിസ്ട്രഷനും ആക്കണമെന്ന നിർദ്ദേശം പരിഗണിക്കണം. സർക്കാർ തന്നെ വാക്സിൻ സംഭരിച്ച് ഇടത്തരം സർക്കാർ - സ്വകാര്യ സ്ഥാപനങ്ങളിലെത്തിച്ച് വിതരണ സംവിധാനം വികേന്ദ്രീകരിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. 
      

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സര്‍ക്കാര്‍ സംരക്ഷണമോ? അഴിമതി കേസിൽ പ്രതിയായ ജയിൽ ഡിഐജി വിനോദ് കുമാറിനെതിരായ നടപടി വൈകുന്നു
ആരാകും കൊച്ചി മേയര്‍? ദീപ്തി മേരി വര്‍ഗീസിന് സാധ്യതയേറുന്നു, നിര്‍ണായക കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗം 23ന്