'മഹാഭൂരിപക്ഷം ഹിന്ദുക്കളും മതേതര വാദികളാണ്';  എ കെ ആന്റണിക്ക് പിന്തുണയുമായി വി ഡി സതീശനും

Published : Dec 29, 2022, 12:04 PM ISTUpdated : Dec 29, 2022, 12:19 PM IST
'മഹാഭൂരിപക്ഷം ഹിന്ദുക്കളും മതേതര വാദികളാണ്';  എ കെ ആന്റണിക്ക് പിന്തുണയുമായി വി ഡി സതീശനും

Synopsis

അമ്പലത്തിൽ പോകുന്നവരും കാവി മുണ്ട് ഉടുക്കുന്നവരും കുറി അണിഞ്ഞവരും ബിജെപിയായി ചിത്രീകരിക്കുന്നത് ശരിയല്ല. ഇക്കാര്യം താൻ മുമ്പേ പറഞ്ഞതാണെന്നും സതീശൻ

കോട്ടയം: കെ മുരളീധരന് പിന്നാലെ ആന്റണിക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും. എല്ലാ ഹിന്ദുക്കളും ബിജെപിയാണന്ന് പറയുകയല്ല നമ്മുടെ പണി. മഹാഭൂരിപക്ഷം ഹിന്ദുക്കളും മതേതര വാദികളാണ്. അമ്പലത്തിൽ പോകുന്നവരും കാവി മുണ്ട് ഉടുക്കുന്നവരും കുറി അണിഞ്ഞവരും ബിജെപിയായി ചിത്രീകരിക്കുന്നത് ശരിയല്ല. ഇക്കാര്യം താൻ മുമ്പേ പറഞ്ഞതാണെന്നും ആന്റണിയെ പോലെ മുതിർന്ന നേതാവും അത് പറഞ്ഞത് സന്തോഷകരമെന്നും സതീശൻ പറഞ്ഞു. ശരിയായ രാഷ്ട്രീയമാണ് ആന്റണി പറഞ്ഞത്.

അതേസമയം മികച്ച സ്വർണം പൊട്ടിക്കൽ സംഘത്തിനും മികച്ച സ്വർണക്കടത്ത് സംഘത്തിനും കൂടി ഡിവൈഎഫ്ഐ ട്രോഫി ഏർപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് പരിഹാസിച്ചു. ബഫർ സോൺ ഭൂപടം എന്ന പേരിൽ സർക്കാർ അബദ്ധ പഞ്ചാംഗങ്ങൾ പുറത്തിറക്കുന്നുവെന്നും ഉത്തരവാദിത്വമില്ലായ്മയാണ് സർക്കാർ കാണിക്കുന്നതെന്നും ദുരൂഹതകളാണ് നിറയെയെന്നും സതീശൻ കുറ്റപ്പെടുത്തി. 

Read More : 'കോൺ​ഗ്രസ് വിശ്വാസികൾക്ക് സ്ഥാനം നൽകുന്ന പാ‍ർട്ടി'; എ കെ ആന്റണിക്ക് പിന്തുണയുമായി കെ മുരളീധരൻ

Read More : അമ്പലത്തിൽ പോയാൽ മൃദുഹിന്ദുത്വം എന്ന നയം കൊണ്ട് മോദിയെ തോൽപിക്കാനാവില്ല: എ.കെ. ആൻ്റണി

PREV
Read more Articles on
click me!

Recommended Stories

കൂർമബുദ്ധിക്കാരൻ രാമൻപിള്ള വക്കീൽ; ദിലീപിൻ്റെ അഭിഭാഷകൻ; നിയമ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അഭിഭാഷകൻ
ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ