'കൺവീനറുടെ വരവ് സർക്കാരിനെ കുഴപ്പത്തിലാക്കാൻ', തടയുമെന്ന ഇപിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് വി ഡി സതീശൻ

Published : Mar 07, 2023, 07:09 PM ISTUpdated : Mar 07, 2023, 07:12 PM IST
'കൺവീനറുടെ വരവ് സർക്കാരിനെ കുഴപ്പത്തിലാക്കാൻ', തടയുമെന്ന ഇപിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് വി ഡി സതീശൻ

Synopsis

സർക്കാരിനെ നന്നാക്കാനല്ല കൺവീനറുടെ വരവ്. കൂടുതൽ കുഴപ്പത്തിൽ ചാടിക്കാനാണെന്നും സതീശൻ

കോട്ടയം : പ്രതിപക്ഷ നേതാവിനെ വഴിയിൽ തടയുമെന്ന ഇപി യുടെ പ്രസ്താവനയോട് പ്രതികരിച്ച് വി ഡി സതീശൻ. വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് സതീശൻ പറഞ്ഞു. കേരളം മുഴുവൻ ഒരു പൊലീസ് സംരക്ഷണവും ഇല്ലാതെ തന്നെ താൻ യാത്ര ചെയ്യും. സർക്കാരിനെ നന്നാക്കാനല്ല കൺവീനറുടെ വരവ്. കൂടുതൽ കുഴപ്പത്തിൽ ചാടിക്കാനാണെന്നും സതീശൻ പറഞ്ഞു. 

നൗഫലിനെതിരായ ജയരാജന്റെ പ്രസ്താവന സി പി എം നേതാക്കൾ കേട്ടില്ലായിരിക്കും. പക്ഷേ ഞങ്ങളെല്ലാം കേട്ടു - എന്നും സതീശൻ കൂട്ടിച്ചേർത്തു. കേരളത്തിലെ ഒരു പൊതുപ്രവർത്തകനും പറയാൻ പാടില്ലാത്ത ഭാഷയിലാണ് ജയരാജൻ ആ മാധ്യമ പ്രവർത്തകനെ കുറിച്ച് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. 

Read More : ബംഗ്ലാദേശിലെ ധാക്കയിൽ സ്ഫോടനം: ഏഴ് മരണം, എഴുപതിലേറെപ്പേർക്ക് പരിക്ക്

PREV
Read more Articles on
click me!

Recommended Stories

നിയമപോരാട്ടത്തിന് രാഹുൽ മാങ്കൂട്ടത്തിൽ; മുൻകൂർ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും
ആരോഗ്യനില മോശമായി; രാഹുൽ ഈശ്വറിനെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു, നിരാഹാരം തുടരുന്നു