മരണ സംഖ്യ ഇനിയും ഉയരാമെന്നും ധാക്ക് പൊലീസ് വ്യക്തമാക്കി. ഗുലിസ്ഥാനിലെ സിദ്ദീഖ് ബസാർ വ്യാപാര മേഖലയിലാണ് അപകടം.

ധാക്ക: ബംഗ്ലാദേശിലെ ധാക്കയിലെ ഗുലിസ്ഥാനിലുണ്ടായ സ്ഫോസ്ഫോടനത്തിൽ പതിനാല് പേർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്ക് പരിക്കേറ്റു. ഒരു ബഹുനില കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് സ്ഫോടനമുണ്ടായതെന്നാണ് വിവരം. മരണ സംഖ്യ ഇനിയും ഉയരാമെന്നും ധാക്ക് പൊലീസ് വ്യക്തമാക്കി. ഗുലിസ്ഥാനിലെ സിദ്ദീഖ് ബസാർ വ്യാപാര മേഖലയിലാണ് അപകടം. പൊട്ടിത്തെറിയുടെ ആഘാതത്തിൽ തൊട്ടടുത്തുള്ള കെട്ടിടങ്ങൾക്കും കേടുപാടുകൾ പറ്റിയിട്ടുണ്ട്. അപകട കാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും ബംഗ്ലദേശ് പൊലീസ് വ്യക്തമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പാലക്കാട്ട് പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു