എം സി ജോസഫൈനെതിരെ പ്രതിപക്ഷ നേതാവ്; വനിതാ കമ്മീഷന്റെ വിശ്വാസ്യത തകർത്തുവെന്ന് ആക്ഷേപം

Published : Jun 25, 2021, 08:48 AM ISTUpdated : Jun 25, 2021, 09:03 AM IST
എം സി ജോസഫൈനെതിരെ പ്രതിപക്ഷ നേതാവ്; വനിതാ കമ്മീഷന്റെ വിശ്വാസ്യത തകർത്തുവെന്ന് ആക്ഷേപം

Synopsis

സ്ത്രീധനത്തിന്റെ പേരിൽ വേദനിപ്പിക്കുന്ന പുരുഷൻമാരെയും കുടുംബത്തെയും സമൂഹത്തിന് മുന്നിൽ തുറന്നുകാട്ടാൻ പെൺകുട്ടികൾ തയ്യാറാകണമെന്നും വി ഡി സതീശൻ പറഞ്ഞു.

കൊല്ലം: വനിത കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്ത്രീകൾക്ക് ആശ്വാസവും കരുത്തുമാകേണ്ട വനിതാ കമ്മീഷന്റെ വിശ്വാസ്യത കമ്മീഷൻ അധ്യക്ഷ തകർത്തുവെന്ന് സതീശൻ ആക്ഷേപിച്ചു. വിഷയം ജോസഫൈന്റെ പാർട്ടിയും സർക്കാരും ഗൗരവമായി കാണണമെന്നാവശ്യപ്പെട്ട സതീശൻ കമ്മീഷൻ അധ്യക്ഷയോട് തനിക്ക് സഹതാപം മാത്രമേ ഉള്ളൂവെന്നും കൂട്ടിച്ചേർത്തു. 

സ്ത്രീധനത്തിന്റെ പേരിൽ വേദനിപ്പിക്കുന്ന പുരുഷൻമാരെയും കുടുംബത്തെയും സമൂഹത്തിന് മുന്നിൽ തുറന്നുകാട്ടാൻ പെൺകുട്ടികൾ തയ്യാറാകണമെന്നും വി ഡി സതീശൻ പറഞ്ഞു. ഭർത്താവിന്റെ വീട്ടിൽ നിന്ന് മടങ്ങിയെത്തിയാൽ സ്വന്തം വീട്ടുകാർക്ക് ഭാരമാകുമെന്ന ചിന്താഗതി മാറണം, സ്ത്രീകൾ കൂടുതൽ ധീരരാകണം , ആത്മഹത്യയല്ല അവസാനവഴി സമൂഹം ഒപ്പമുണ്ടെന്നും പ്രതിപക്ഷ നേതാവ് ഉറപ്പ് നൽകുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ളയിൽ ഇന്ന് നിർണായകം; എ പത്മകുമാറിന്റെയും ഉണ്ണികൃഷ്ണൻ പോറ്റിയുടെയും ജാമ്യാപേക്ഷ ഇന്ന് വിജിലൻസ് കോടതിയിൽ
ജയിൽ കോഴക്കേസ്; കൊടി സുനിയിൽ നിന്നും ഡിഐജി വിനോദ് കുമാര്‍ കൈക്കൂലി വാങ്ങി, ഗൂഗിള്‍ പേ വഴി പണം വാങ്ങിയതിന് തെളിവുകള്‍