10 രൂപ ചലഞ്ചുമായി ജാഗ്രത പയ്യന്നൂർ, കുഞ്ഞികൃഷ്ണൻ അനുകൂല പ്രകടനത്തിൽ പങ്കെടുത്തതിന് പിന്നാലെ ബൈക്ക് നഷ്ടപ്പെട്ടയാൾക്ക് പിന്തുണ

Published : Feb 15, 2026, 11:47 AM IST
bike fire incident-payyannur

Synopsis

പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണൻ അനുകൂല പ്രകടനത്തിൽ പങ്കെടുത്തയാളുടെ ബൈക്ക് കത്തിച്ച സംഭവത്തില്‍ 10 രൂപ ചലഞ്ചുമായി ജാഗ്രത പയ്യന്നൂർ

കണ്ണൂർ: പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണൻ അനുകൂല പ്രകടനത്തിൽ പങ്കെടുത്തയാളുടെ ബൈക്ക് കത്തിച്ച സംഭവത്തില്‍ 10 രൂപ ചലഞ്ചുമായി ജാഗ്രത പയ്യന്നൂർ. ബൈക്ക് വാങ്ങി നൽകാനാണ പത്തു രൂപ ചലഞ്ച്. ആൾക്കൂട്ട ആക്രമണങ്ങളെ ചെറുത്തു തോൽപ്പിക്കാനുള്ള നീക്കമെന്നാണ് സംഘടകർ പറയുന്നത്. നാളെ മുതലാണ് 10 രൂപ ചലഞ്ച് തുടങ്ങുക. പയ്യന്നൂരിലെ പൊതു വേദിയിൽ വച്ച് ബൈക്ക് കൈമാറും എന്നും സംഘാടകർ വ്യക്തമാക്കിയിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തില്‍ സിപിഎമ്മിലെ സാമ്പത്തിക തിരിമറിയുടെ ഉള്ളറക്കഥകൾ വി കുഞ്ഞികൃഷ്ണൻ വെളിപ്പെടുത്തിയത്. ധനരാജ് രക്തസാക്ഷി ഫണ്ട്, പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണ ഫണ്ട്, ടി ഐ മധുസൂദനൻ എംഎൽഎയുടെ നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ട് എന്നിവയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നു എന്നായിരുന്നു ആരോപണം. പിന്നാലെ സിപിഎമ്മിന്‍റെ ഭാഗത്തുനിന്ന് അനുകൂല പ്രകടനത്തിൽ പങ്കെടുത്തയാളുടെ ബൈക്ക് കത്തിച്ചതുൾപ്പെടെ ആക്രമണമുണ്ടായി.

പാർട്ടി അന്വേഷണ കമ്മീഷന്‍ പോലും ധനാപഹരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും തിരഞ്ഞെടുപ്പ് അടുത്തപ്പോൾ പാർട്ടി എതിരാളികളുടെയും മാധ്യമങ്ങളുടെയും കോടാലി കയ്യായ് വീ കുഞ്ഞികൃഷ്ണൻ മാറുകയാണെന്നും സിപിഎം പ്രതിരോധിച്ചു. ഫണ്ട് തട്ടിപ്പ് ഉണ്ടായിട്ടില്ലെന്നും വരവ് ചെലവ് കണക്കുകൾ കൃത്യസമയത്ത് സമർപ്പിക്കുന്നതിൽ വീഴ്ച മാത്രമാണ് സംഭവിച്ചത് എന്നുമാണ് അന്നത്തെ ജില്ലാ സെക്രട്ടറിയുടെ വിശദീകരണം.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കർഷകൻ ഏലിയാസിന് 40 ലക്ഷത്തോളം കടം ഉണ്ടായിരുന്നുവെന്ന് സഹോദരൻ; 'വിളയുടെ വിലക്കുറവും കൃഷിനാശവും പ്രതിസന്ധിയിലാക്കി'
ശബരിമലയിലെ യുവതി പ്രവേശനത്തെ സർക്കാർ എതിർക്കണമെന്ന് എന്‍എസ്എസ്,ആചാര സംരക്ഷണത്തിൽ വിട്ട് വീഴ്ച്ച ഇല്ല,പുനപരിശോധന ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും